കീറിയ ജീന്‍സിട്ട് നടക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് പുരുഷന്റെ ദേശീയ ചുമതലയാണെന്ന വിവാദ പരാമര്‍ശം നടത്തിയ അഭിഭാഷകന് തടവ്‌ ശിക്ഷ

Saturday, December 9, 2017

കീറിയ ജീന്‍സിട്ട് നടക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് പുരുഷന്റെ ദേശീയ ചുമതലയാണെന്ന വിവാദ പരാമര്‍ശം നടത്തിയ അഭിഭാഷകന് തടവ്‌ ശിക്ഷ. ഈജിപ്ഷ്യന്‍ അഭിഭാഷകനായ നാബി അല്‍ വാഷിനെയാണ് മൂന്ന്‍ മൂന്നുവര്‍ഷത്തേക്ക് തടവ് ശിക്ഷിവിധിച്ചത്.

കീറിയ ജീന്‍സ് (റിപ്പ്ഡ് ജീന്‍സ്) ധരിച്ച് കാലുകള്‍ പുറത്തു കാണിച്ച് നടക്കുന്ന സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിലായിരുന്നു അഭിഭാഷകന്റെ വിവാദ പരാമര്‍ശം. ഇത്തരം ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് പുരുഷന്റെ ദേശീയ ചുമതലയാണെന്നും ഇത്തരത്തില്‍ വേഷവിധാനം ചെയ്യുന്ന സ്ത്രീകള്‍ ഉപദ്രവം ക്ഷണിച്ചുവരുത്തുകയാണെന്നും അഭിഭാഷകന്‍ പറയുകയായിരുന്നു.

പെണ്‍കുട്ടികള്‍ ആദ്യം സ്വയം ബഹുമാനിക്കാന്‍ പഠിക്കണം, എഹ്കില്‍ മാത്രമേ മറ്റുള്ളവരും അവരെ ബഹുമാനിക്കൂ. അതിരു സംരക്ഷണത്തേക്കാള്‍ പ്രാധാന്യം ധാര്‍മിക സംരക്ഷണത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ത്തിവിട്ടത്.

ഇതിനെതിരെ നിരവധി സ്ത്രീ സംഘടനകള്‍ അഭിഭാഷകനെതിരെ രംഗത്ത് വന്നു. ഇതേത്തുടര്‍ന്ന്‍ ഒടുവില്‍ പൊതുജന വികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ അഭിഭാഷകനെതിരെ കേസെടുക്കുകയായിരുന്നു.

×