ദമ്പതികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം. അല്ലെങ്കില്‍ നിങ്ങള്‍ ഹൃദ്രോഗിയായി മാറാം ..?

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, September 8, 2017

ഗര്‍ഭനിരോധന ഗുളികയുടെ സ്ഥിരോപയോഗം ഹൃദ്രോഗം , ഓര്‍മ്മ നശിക്കല്‍ തുടങ്ങിയ അപകടമായ രോഗങ്ങള്‍ വരുത്തുമെന്ന് പഠനം. ഗര്‍ഭനിരോധന ഗുളികകളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന ഈസ്ട്രജന്‍ സ്‌ട്രോക്കുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട് വന്നത്.

couple

ഇത് തലച്ചോറില്‍ രക്തം കട്ടപിടിക്കാനിടയാക്കും . രക്തത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെട്ട് തലച്ചോറിലെ കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെ വരുന്നത് സ്‌ട്രോക്കിലേക്ക് നയിക്കും .

തലച്ചോറില്‍ രക്തം കട്ടയാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഇസ്‌കീമിയ എന്ന വിഭാഗത്തില്‍ പ്പെടുന്ന സ്‌ടോക്കിലേക്കാണ് ഗര്‍ഭനിരോധന മരുന്നിന്‍റെ ഉപയോഗം നയിക്കുകയെന്ന് പഠനം സൂചിപ്പിക്കുന്നു. ക്രമേണ തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുകയും ഇത് ഓര്‍മ്മശക്തിയേയും ശരീരത്തിന്‍റെ ചലനശേഷിയേയും സാരമായി ബാധിക്കുകയും സ്‌ട്രോക്കിലേക്ക് നയിക്കുമെന്നും ഗവേഷണപഠനം പറയുന്നു.

ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവരില്‍ പിന്നീടുളള ഗര്‍ഭധാരണത്തെയും പ്രസവത്തിലും സാരമായി ബാധിക്കുമെന്ന ഗവേഷണപഠനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു .

×