മാരുതി രഹസ്യമായി Swift ന്‍റെ Limited Edition കാറുകള്‍ പുറത്തിറക്കി

Prakash Nair
Sunday, November 26, 2017

മാരുതിയുടെ Swift ആണ് ഇപ്പോള്‍ നിലവിലുള്ള ഏറ്റവും പോപ്പുലറായ മോഡലുകള്‍. ഇതിന്‍റെ പുതിയതും വളരെ ആകര്‍ഷകവുമായ മോഡല്‍ അടുത്തവര്‍ഷം പുരത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് 2018 ആട്ടോ എക്സ്പ്പോ യില്‍ അവതരിപ്പിക്കാനും പദ്ധതിയിട്ടിരുന്നു.

എന്നാല്‍ കമ്പനി രഹസ്യമായി പുതിയ സ്വിഫ്റ്റ് മോഡല്‍ Limited Edition മാര്‍ക്കറ്റില്‍ ഇറക്കിയിരിക്കുന്നു. ഇതിന്റെ വില 5.45 മുതല്‍ 6.43 ലക്ഷം വരെയാണ് ( Ex Showroom – Delhi) . ഈ ലിമിറ്റഡ് എഡിഷനില്‍ പല ഫീച്ചറുകളും അപ്ഗ്രേഡ് ചെയ്യുകയും ചിലത് പരിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തവണ ബോണറ്റ്,ഡോര്‍,റൂഫ് ഇവയില്‍ പ്രകടമായ മാറ്റം വരുത്തിയിരിക്കുന്നു.ക്യാബിനൊപ്പം മാച്ചിംഗ് ആയ സീറ്റ് അപ്പോള്‍സറിയും സ്റ്റിയറിംഗ് വീലും നല്‍കപ്പെട്ടിരിക്കുന്നു. ഉള്ളില്‍ Extra Space കൂടാതെ സ്പീക്കര്‍ ,കാര്‍പ്പറ്റ് മാറ്റ്സ് എന്നിവയും പുതിയ തരത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ലിമിറ്റഡ് എഡിഷന്‍ പെട്രോള്‍ മോഡലില്‍ എഞ്ചിന്‍ പവര്‍ 83 BHPയും ഡീസല്‍ 74 BHP യുമാണ്‌. മാനുവല്‍ 5 ഗിയര്‍ തന്നെയാണ് ഇതിനുമുള്ളത്.

×