Advertisment

അധ്യാപിക വഴക്ക് പറഞ്ഞു; തമിഴ്‌നാട്ടില്‍ നാല് വിദ്യാര്‍ഥികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി

New Update

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.ടീച്ചര്‍ വഴക്ക് പറഞ്ഞതിനാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ദീപ, ശങ്കരി, മോനിഷ, രേവതി എന്നീ കുട്ടികളാണ് കിണറ്റില്‍ ചാടിയത്.

publive-image

അധ്യാപിക വഴക്ക് പറയുകയും രക്ഷിതാക്കളെ കൂട്ടി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. 65 അടി താഴ്ചയുള്ള കിണറ്റിലാണ് കുട്ടികള്‍ ചാടിയത്. മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. ഒരാളുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.

Chennai Metro
Advertisment