Advertisment

ആദ്യം മലയാളത്തില്‍ അഭിനയിക്കാനാണ് ആഗ്രഹിച്ചിരുന്നത്; നാഗാര്‍ജുനയെ പോലുള്ള ഒരാള്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്കു നോ പറയാനാകുമായിരുന്നില്ല - കല്യാണി പ്രിയദര്‍ശന്‍

author-image
ഫിലിം ഡസ്ക്
New Update

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. തെലുങ്കു സുപ്പര്‍ താരം നാഗര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിക്കൊപ്പമാണ് കല്യാണി അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisment

publive-image

എന്നാല്‍ താന്‍ ആദ്യം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നത് മലയാളത്തില്‍ ആയിരുന്നെന്നു കല്യാണി പറയുന്നു. എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണം എന്നായിരുന്നു. പക്ഷേ നാഗാര്‍ജുനയെ പോലുള്ള ഒരാള്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്കു നോ എന്നു പറയാനാകില്ല. അത്രയ്ക്ക് അടുപ്പമാണ് ആ കുടുംബവുമായിട്ട് എന്നു കല്ല്യാണി പറയുന്നു.

ചിത്രത്തിന്റെ സംവിധാനം വിക്രം കുമാറാണ്. നാഗാര്‍ജുനയുടെ ഉടമസ്ഥതയില്‍ ഉള്ള അന്നപൂര്‍ണ്ണ സ്റ്റുഡിയോസാണ് ഹലോ നിര്‍മ്മിക്കുന്നത്.

നേരത്തെ വിക്രമും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായി കല്യാണി പ്രവര്‍ത്തിച്ചിരുന്നു.

kalyanipriyadarshan
Advertisment