Advertisment

ഇന്ത്യയുടെ വികലമായ ഭൂപടം : വാഷിംങ്ടണ്‍ പോസ്റ്റിനെതിരെ പരാതിയുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

New Update

കോട്ടയം: വാഷിംങ്ടണ്‍ പോസ്റ്റ് ദിനപത്രത്തില്‍ ഇന്ത്യയുടെ വികലമായ ഭൂപടം അച്ചടിച്ച സംഭവത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ് പ്രതിക്ഷേധിച്ചു. ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച പതിപ്പിലാണ് ഇന്ത്യയുടെ വികലമായ ഭൂപടം അച്ചടിച്ചിട്ടുള്ളത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് വികലമായ ഭൂപടം ചേര്‍ത്തിട്ടുള്ളത്.

Advertisment

publive-image FILE - In this Feb. 27, 2008 file photo, The Washington Post building in Washington is shown. The Washington Post Co. reported a 69 percent jump in third-quarter profit Friday, Oct. 30, 2009, as its newspapers trimmed their losses and its cable TV and education divisions held steady.(AP Photo/Manuel Balce Ceneta, file)

പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ഗ്രെഡ് ജഫ്രിയും വിധി ജോഷിയും ചേര്‍ന്നു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. വികലവും ഇന്ത്യ അംഗീകരിക്കാത്തതുമായ ഭൂപടം അച്ചടിച്ചതിലൂടെ ഇന്ത്യയെ വാഷിംങ്ടണ്‍ പോസ്റ്റ് അവഹേളിച്ചിരിക്കുകയാണെന്ന് വാഷിംങ്ടണ്‍ പോസ്റ്റ് എഡിറ്റര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ എബി ജെ.ജോസ് ചൂണ്ടിക്കാട്ടി. തെറ്റായ ഭൂപടം അച്ചടിയ്ക്കാനിടയായ സംഭവത്തില്‍ പത്രം ഖേദം പ്രകടിപ്പിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നടപടി സ്വതന്ത്രപരമാധികാര രാഷ്ട്രമായ ഇന്ത്യയോടുള്ള അവഹേളനമാണ്.

 

വാഷിംങ്ടണ്‍ പോസ്റ്റ് പോലുള്ള പത്രത്തില്‍ തെറ്റായ ഭൂപടം അച്ചടിക്കാനിടയായത് സംശയാസ്പദമാണ്. ഇന്ത്യയും ലോക രാഷ്ട്രങ്ങളും അംഗീകരിച്ച ഭൂപടം മാറ്റി വരക്കുന്ന നിലപാട് പ്രതിക്ഷേധാര്‍ഹമാണ്. വിഷയം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എബി ജെ. ജോസ് അറിയിച്ചു.

map washingtonpost
Advertisment