Advertisment

ഇന്ത്യയെ മുന്നേറുന്ന ആഗോളശക്തിയെന്ന് വിശേഷിപ്പിച്ച് യുഎസ്

New Update

വാഷിങ്ടണ്‍ : ഇന്ത്യയെ മുന്നേറുന്ന ആഗോളശക്തിയെന്ന് വിശേഷിപ്പിച്ച് യുഎസ്. പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി(എന്‍ എസ് എസ്)യിലാണ് ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക പറഞ്ഞത്. മുന്നേറുന്ന ആഗോളശക്തി എന്ന നിലയിലും നയതന്ത്ര സൈനിക പങ്കാളി എന്ന നിലയിലുമുള്ള ഇന്ത്യയുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് 68 പേജുള്ള എന്‍എസ്എസ് പുറത്തിറക്കിയത്.

Advertisment

publive-image

ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും എന്‍എസ്എസ് വ്യക്തമാക്കുന്നുണ്ട്.

പരമാധികാരം സംരക്ഷിക്കാന്‍ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളെ സഹായിക്കുമെന്ന് മേഖലയിലെ ചൈനീസ് സാന്നിദ്ധ്യത്തെ ലക്ഷ്യം വച്ച് യുഎസ് എന്‍ എസ് എസില്‍ പറയുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും എന്‍ എസ് എസില്‍ അമേരിക്ക ആവശ്യപ്പെടുന്നു. ജപ്പാന്‍ ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ചതുര്‍ഭുജ സഹകരണം ശക്തമാക്കണമെന്നും എന്‍ എസ് എസ് ആവശ്യപ്പെടുന്നു.

donald trump
Advertisment