Advertisment

ഇന്ന് അന്താരാഷ്ട്ര യോഗാദിനം : പ്രധാനമന്ത്രി ഡെറാഡൂണില്‍ നേതൃത്വം നല്‍കും

New Update

ന്യൂഡല്‍ഹി: നാലാമത് അന്താരാഷ്ട്ര യോഗാദിനാചരണം ഇന്ന്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വനഗവേഷണ കേന്ദ്രത്തില്‍ അന്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും.

രാജ്യത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലും ലോകരാജ്യങ്ങളിലും യോഗാദിന പരിപാടികള്‍ നടക്കുന്നുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ചടങ്ങ്. ഐക്യരാഷ്ട്ര സഭ 2014 ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്.

Advertisment