Advertisment

'എന്റെ അപ്പനാരാ പുത്രന്‍' - വീട്ടില്‍ നിന്നും മോഷണം പോയ പഴക്കുല അല്‍ഫോന്‍സ്‌ പുത്രന്‍റെ പിതാവ് തന്നെ കണ്ടെത്തി

author-image
മൂവി ഡസ്ക്
New Update

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടില്‍ നിന്ന് വാഴക്കുല കള്ളന്‍ കൊണ്ടുപോയി. ഒടുവില്‍ അല്‍ഫോണ്‍സ് പുത്രന്റെ പിതാവ് പുത്രന്‍ പോള്‍ തന്നെ കുല കണ്ടെത്തി. അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ കവലയിലെ ഒരു കടയില്‍ നിന്നാണ് കുല കണ്ടെടുത്തത്.

Advertisment

publive-image

'എന്റെ അപ്പനാരാ പുത്രന്‍. സമയം കിട്ടുമ്പോള്‍ വാര്‍ത്ത വായിച്ചു നോക്കേണ. ചെറിയൊരു മോഷണകേസ് അപ്പന്‍ തന്നെ കണ്ടുപിടിച്ചു'- മോഷണം പോയ വാര്‍ത്ത അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ച്ചു.

പകല്‍ സമയം വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോഴാണ് പഴക്കുല കള്ളന്‍ കൊണ്ടുപോയത്. ഏകദേശം 30 കിലോ തൂക്കമുള്ള പൂവന്‍ കുലയാണ് നഷ്ടപ്പെട്ടത്. കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ വാഴക്കുല നഷ്ടപ്പെട്ടത് പുത്രനെ വിഷമിപ്പിച്ചു. അദ്ദേഹം സ്വയം അന്വേഷണം ആരംഭിച്ചു.

നഗരത്തിലെ ചില പഴക്കടകളിലാണ് ആദ്യം അന്വേഷിച്ചത്. പവര്‍ ഹൗസിലെ കവലയിലെ കടയില്‍ എത്തിയപ്പോള്‍, രണ്ടുപേര്‍ കുറച്ച് നേരം മുന്‍പ് ഒരു പൂവന്‍കുല വിറ്റുവെന്ന് മനസ്സിലായി. കുല കണ്ടപ്പോള്‍ അത് സ്വന്തം വീട്ടിലേതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. കടയുടമ പണം വാങ്ങാതെ അത് അദ്ദേഹത്തിന് തിരിച്ചു നല്‍കി. 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ പഴക്കുല കടയുടമയ്ക്ക് വിറ്റത്.

അല്‍ഫോണ്‍സ് ആ സമയത്ത് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു.

Alphonse Puthran
Advertisment