Advertisment

എല്ലാ മനുഷ്യനും ഒരു പങ്കാളി വേണം ;ഡൊണാള്‍ഡ് ട്രംപ് 74 വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്നമല്ല ;യുവനടിയെ ഭാര്യയാക്കിയ വേലു പ്രഭാകരന്‍ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

പുതിയ ചിത്രമായ ഒരു ഇയക്കുനരിന്‍ കാതല്‍ ഡയറിയുടെ റിലീസിന് ശേഷം പത്രക്കാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ നടി ഷെര്‍ലി ദാസിനെ വേലു പ്രഭുകാരന്‍ വിവാഹം ചെയ്തു. 60 വയസ്സുള്ള വേലു പ്രഭാകരന്‍, 30 വയസ്സുള്ള ഷെര്‍ലിയെ ഭാര്യയാക്കിയതിനെ പലരും സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചു. ഇതിനെല്ലാം മറുപടിയായി സംവിധായകന്‍ രംഗത്ത് വന്നിരിക്കുകയാണ്.

Advertisment

publive-image

നമ്മുടെ രാജ്യത്ത് എന്റെ പ്രായത്തില്‍ ആരും വിവാഹം കഴിക്കില്ല. അത്രമാത്രം പുരോഗമിച്ചിട്ടുമില്ല. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് 74 വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്നമല്ല. എല്ലാ മനുഷ്യനും ഒരു പങ്കാളി വേണം. എനിക്ക് ഷെര്‍ലിയെപ്പോലെ ഒരാളെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണവര്‍. ഇതൊരു അനുഗ്രഹമായി കാണുന്നു. എനിക്ക് നേരത്തേ ഒരു ഭാര്യയുണ്ടായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോള്‍ കുറെക്കാലമായി ഒറ്റയ്ക്കാണ്. ആ ഏകാന്തതയിലേക്കാണ് ഷെര്‍ലി വന്നത്. അവള്‍ക്ക് എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായി- വേലു പ്രഭാകരന്‍ പറഞ്ഞു.

തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനെ തന്നെ ജീവിത പങ്കാളിയാക്കിയതില്‍ ഷെര്‍ലിക്കും പറയാനുണ്ടായിരുന്നു. വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു- ഷെര്‍ലി പറഞ്ഞു.

വേലു പ്രഭാകരന്റെ വിവാഹചിത്രമായി ആദ്യം പ്രചരിച്ചത് ഇയാക്കുനാരിന്‍ കാതല്‍ ഡയറിയിലെ നായിക പൊന്‍ സ്വാതിക്കൊപ്പമുള്ള ചിത്രമാണ്. എന്നാല്‍ അത് ആ ചിത്രത്തിലെ ചില രംഗങ്ങളായിരുന്നു. പിന്നീടാണ് സംവിധായകന്‍ വിവാഹം യഥാര്‍ത്ഥ്യമായിരുന്നുവെന്നും വധുവിന്റെ കാര്യത്തില്‍ മാത്രമേ സോഷ്യല്‍ മീഡിയക്ക് തെറ്റ് സംഭവിച്ചുളളുവെന്നും ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ചെന്നൈയിലെ മാജിക് ലാറ്റേണ്‍ തിയേറ്ററില്‍ വച്ചായിരുന്നു വിവാഹം.

Advertisment