Advertisment

ഐ എ എസുകാരുടെ അപൂര്‍വ്വ വിവാഹം. ചെലവ് വെറും 200 രൂപ !

author-image
admin
New Update

തീര്‍ത്തും അപ്രത്യക്ഷമായിരുന്നു ആ വിവാഹം. വധൂവരന്മാര്‍ രണ്ടുപേരും ഐ എ എസ്. വിവാഹത്തിനു ബന്ധുക്കളോ , നാട്ടുകാരോ ആരുമില്ലായിരുന്നു. ജില്ലകളക്ടറും ,ഉദ്യോഗസ്ഥരും മാത്രം സാക്ഷികളായ ഈ കോര്‍ട്ട് മാര്യേജ് എല്ലാവര്‍ക്കും കൌതുകമായി.

Advertisment

publive-image

മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ഇന്നലെയാണ് ഈ വിവാഹം അരങ്ങേറിയത്. അവിടെ പ്രബേഷണല്‍ ഐ എ എസ് ആയ പ്രീതി യാദവും , നാഗാലാന്‍ഡില്‍ ജോലിചെയ്യുന്ന ദിലീപ് കുമാര്‍ യാദവും തമ്മില്‍ ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. പ്രീതി , IAS 2016 ബാച്ചും, ദിലീപ് 2014 ബാച്ചുമാണ്.

publive-image

khandwa ജില്ലാ കളക്ടര്‍ അഭിഷേക് സിംഗ് ആയിരുന്നു തന്‍റെ ചേമ്പറില്‍ നടന്ന വിവാഹത്തിന് മുഖ്യ മേല്‍നോട്ടം വഹിച്ചത്. വധൂവരന്മാര്‍ക്ക് അണിയാനുള്ള പൂമാല അദ്ദേഹത്തിന്‍റെ വകയായിരുന്നു. സാക്ഷികളായി എസ്.പി നവനീത് ഭസീന്‍, ജില്ലാ പഞ്ചായത്ത് CEO വാരദ് മൂര്‍ത്തി മിശ്ര എന്നിവരെ കൂടാതെ കളക്ട്രേറ്റിലെ നിരവധി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

വിവാഹം അപ്പോള്‍ത്തന്നെ രെജിസ്റ്റര്‍ ചെയ്യപ്പെട്ടു. വിവാഹത്തില്‍ ഇരു കൂട്ടരുടെയും കുടുംബങ്ങള്‍ പങ്കെടുത്തിരുന്നില്ല. അവര്‍ ഈ വിവാഹത്തിന് എതിരായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനുള്ള കാരണം ഇനിയും വ്യക്തമല്ല. ഈ വിഷയത്തില്‍ ഇരുവരും മൌനം പാലിക്കുകയായിരുന്നു...

publive-image

ആര്‍ഭാടവും ,അനാവശ്യ ചെലവുകളും ഒഴിവാക്കാന്‍ ഇത്തരമുള്ള വിവാഹങ്ങള്‍ സമൂഹം മാതൃകയാക്കണമെന്ന് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കളക്ടര്‍ അഭിഷേക് സിംഗ് പറഞ്ഞു... വിവാഹശേഷം അതിഥികള്‍ക്ക് ലഡ്ഡുവിതരണം ചെയ്യപ്പെട്ടു..  അതിനുള്ള ചെലവ് വെറും ഇരുനൂറു രൂപ. അതുമാത്രമാണ് ഈ വിവാഹത്തിനുള്ള ആകെ ചെലവ്.

IAS marriage
Advertisment