Advertisment

ഒരുവശം തളര്‍ന്ന പ്രവാസിയോട് വീട്ടുകാര്‍ ചെയ്ത ക്രൂരത പുഴുവരിച്ച് കിടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല

New Update

ആലപ്പുഴ: കായംകുളത്ത്‌ ഒന്നാം കുറ്റി കൊത്തുള്ളി വീട്ടില്‍ മധുസൂധനന്റെ ഗതി ആര്‍ക്കും വരുത്തത്. വര്‍ഷങ്ങളോളം പൊരിവെയിലത്ത് ജോലിചെയ്ത് കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട മദുസൂദനന്‍ നാട്ടിലെത്തിയപ്പോള്‍ നേരിട്ട ദുരവുഭവം അത്രയേറെ വലുതാണ്. ഭാര്യയുയുടെയും ഏകമകളുടെയും അവഗണനയില്‍ പുഴവരിച്ച് ചോരഒലിച്ച കാലുമായി കഴിയുകയായിരുന്നു മധുസൂധനന്‍. ആര്‍ക്കുവേണ്ടിയാണോ ഗള്‍പില്‍ ഇത്രയും കാലം കഷ്ട്ടപ്പെട്ടത് അവരുടെ കൊടിയ പീഡനത്തിനിരയായി നരകതുല്യമായ ജീവിതം നയിക്കുകയായിരുന്നു മധുസൂധനന്‍.

publive-image

20ര്‍ഷക്കാലം ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന മധുസൂധനന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്‌ട്രോക്കില്‍ ഇടതുവശം തളര്‍ന്നു. അതോടെ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന അവസ്ഥയായി. കാലിലുണ്ടായ മുറിവ് പഴുത്ത് പുഴുവരിച്ച് രക്തം ഇറ്റുവീഴുന്ന അവസ്ഥയില്‍ ആരും സഹായത്തിനില്ലാതെ തുരിതം പേറുകയായിരുന്നു മധുസൂധനന്‍. ചോരയൊലിച്ച കാലുമായി വീടിന്റെ മുന്നില്‍ ഇരിക്കൂന്ന മധുസൂദനനെ കണ്ട പ്രദേശവാസിയാണ് ക്രൂരത പുറംലോകത്തെ അറിയിച്ചത്.

Gulf
Advertisment