Advertisment

കാര്യവട്ടത്ത് എംടെക് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

author-image
admin
New Update

പിഎച്ച്ഡി വരെയുള്ള പഠനസൗകര്യങ്ങളാണു കേരള സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് വകുപ്പിന്റെ പ്രത്യേകത. കാര്യവട്ടം ക്യാംപസിൽ പ്രവർത്തിക്കുന്ന വകുപ്പിന്റെ എംടെക് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച അടിസ്ഥാനസൗകര്യങ്ങളോടെയുള്ള പഠനത്തിന് സെമസ്റ്ററിൽ 8500 രൂപ മാത്രമാണു ട്യൂഷൻ ഫീസ്.

Advertisment

publive-image

ഡിജിറ്റൽ ഇമേജ് കംപ്യൂട്ടിങ് ആണു സ്പെഷലൈസേഷൻ. ഡിജിറ്റൽ ഇമേജ് പ്രോസസിങ്, ജിപിയു കംപ്യൂട്ടിങ് സിസ്‌റ്റം, മെഡിക്കൽ ഇമേജ് പ്രോസസിങ് ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ലാബും ലൈബ്രറിയും കാര്യവട്ടം ക്യാംപസിലെ ഡിപ്പാർട്ട്‌മെന്റിലുണ്ട്.

പതിനെട്ടു സീറ്റുകളിൽ പത്തെണ്ണം പൊതുവിഭാഗത്തിലും മൂന്നെണ്ണം സംവരണ വിഭാഗത്തിലുമാണ്. മറ്റ് അഞ്ചെണ്ണം രണ്ടു വർഷമെങ്കിലും തൊഴിൽ പരിചയമുള്ളവർക്കു വേണ്ടിയുള്ള സ്പോൺസേഡ് സീറ്റുകളാണ്. ഇവർ പ്രതിവർഷം 15,000 രൂപ സ്പോൺസർഷിപ് ഫീസ് കൂടി നൽകണം.

യോഗ്യത: 50 ശതമാനം മാർക്കോടെ ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ) / 50 ശതമാനം മാർക്കോടെ എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംസിഎ.സ്പോൺസേർഡ് അല്ലാത്ത സീറ്റുകളിൽ ഗേറ്റ് / യുജിസി–സിഎസ്ഐആർ– നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. ഇവരുടെ എണ്ണം കുറവാണെങ്കിൽ മറ്റുള്ളവരെയും മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. ഇവർക്കു പ്രവേശനപരീക്ഷയുണ്ടാകും.

‘ഗേറ്റ്’ യോഗ്യതയുള്ളവർക്കു ഫണ്ടിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ എഐസിടിഇ സ്കോളർഷിപ്പിനും സാധ്യതയുണ്ട്.

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ ഏഴ്

വെബ്‌സൈറ്റ്: www.dcsku.org

karyavattam MTech
Advertisment