Advertisment

കുട്ടികള്‍ക്കായി 'അരുണാചല്‍ നാടോടിക്കഥകള്‍'

author-image
admin
New Update

കുട്ടികളെ എക്കാലത്തും ആകര്‍ഷിക്കുന്നവയാണ് നാടോടിക്കഥകള്‍. രാജാവും രാജ്ഞിയും മാലാഖയും ഭൂതവും ആനയും സിംഹവും മുതലയും നായയുമെല്ലാം കഥാപാത്രങ്ങളാകുന്ന ഈ കഥകള്‍ കുട്ടികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചില മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.

Advertisment

publive-image

ലോകത്തിലെ ഒട്ടുമിക്ക നാടോടിക്കഥകളും പരിശോധിച്ചാല്‍ അവ തമ്മില്‍ അസാധാരണമായ സാമ്യം കാണാവുന്നതാണ്. നാടിനും ഭാഷക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് ഇവയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നുമാത്രം. ഇന്ത്യയിലെ ഒട്ടുമിക്ക നാടോടിക്കഥകള്‍ തമ്മിലും ഈ സാമ്യം നമുക്ക് കാണാവുന്നതാണ്.  ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചലിലെ നാടോടിക്കഥകള്‍ സമാഹരിച്ചിരിക്കുന്ന 'അരുണാചല്‍ നാടോടിക്കഥകള്‍' പുസ്തകം. പതിനാല് കഥകളാണ് പുസ്തകത്തിലുള്ളത്.

അരുണാചല്‍ പ്രദേശിലെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വര്‍ഷങ്ങള്‍ ചെലവഴിച്ച സത്യനാരായണന്‍ മുണ്ടയൂരാണ് ഈ കഥകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്.  ഈ കഥകളില്‍ ചിലതിന് മലയാളത്തിലെ നാടോടിക്കഥകള്‍ക്ക് അത്ഭുതകരമായ സാദൃശ്യം വായനയില്‍ നമുക്ക് തോന്നിയേക്കാം. അതിനാല്‍ തന്നെ ഈ കഥകളിലൂടെ കണ്ണോടിക്കുമ്പോള്‍ നമുക്ക് സുപരിചിതങ്ങളും തീരെ അപരിചിതവുമായ കുറേ ലോകങ്ങള്‍ നമുക്ക് മുന്നില്‍ ദൃശ്യമാകും.

എല്ലാ കഥകള്‍ക്കും ഗുണപഠങ്ങളുണ്ട്. വായിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ തോന്നില്ല. അത്ര രസകരമായാണ് ഓരോ കഥയും പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കഥകളാണ് 'അരുണാചല്‍ നാടോടിക്കഥകള്‍' എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

stories
Advertisment