Advertisment

കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാര്‍ഡുകള്‍ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്‌ടാവ്‌ ടി.കെ.എ. നായര്‍ സമ്മാനിച്ചു

New Update

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി കമലാ സുരയ്യയുടെ പേരില്‍, നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചെറുകഥ അവാര്‍ഡുകള്‍, തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച "സ്‌നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്‌" സ്‌മരണാഞ്‌ജലിയില്‍ വച്ച്‌ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്‌ടാവ്‌ ടി.കെ.എ. നായര്‍ സമ്മാനിച്ചു.

Advertisment

publive-image

10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ആറാമത്‌ കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്‌ പി. സീമക്കും, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ പി.സി. മിനി, കീര്‍ത്തി സാഗര്‍, നിഷ അനി.കുമാര്‍, ദേവി നായര്‍ എന്നിവര്‍ക്കും ടി.കെ.എ. നായര്‍ സമ്മാനിച്ചു.

നിംസ്‌ മെഡിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്‌മരണാഞ്‌ജലി, ഡോ. ഡി. ബാബുപോള്‍ ഉദ്‌ഘാടനം ചെയ്‌തു. മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട്‌ രവി അദ്ധ്യക്ഷത വഹിച്ചു.

ഡോ. ജോര്‍ജ്ജ്‌ ഓണക്കൂര്‍, പോലീസ്‌ അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ സ്വാഗതവും ഗീതാഞ്‌ജലി കൃതജ്ഞതയും പ്രകാശിപ്പിച്ചു. ആര്‍. രജിത, അഞ്‌ജന, പ്രസീദ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment