Advertisment

ഗൾഫ് പ്രവാസിയുടെ ഹരിത കേരളം

New Update

പ്രേത്യേകിച്ചൊന്നും കൊണ്ടുവരേണ്ട നിങ്ങളുടെ പറമ്പിലെ കറിവേപ്പിലയും കാന്താരി മുളകും" "പിന്നെ ലഗേജ് അധികമില്ലെങ്കിൽ നമ്മുടെ ചക്കയോ മാങ്ങയോ കപ്പയോ "കുടുംബമായി കഴിയുന്ന മലയാളികൾ നാട്ടി ൽപോകുന്ന സുഹൃത്തുകളോട് സമ്മാനമായി കൊണ്ടുവരുവാൻ ആവശ്യപ്പെടുന്നത് ഇതാണ്.

Advertisment

എത്ര നിസ്സാരമായ സമ്മാനമെന്നു തോന്നാം. പക്ഷെ ഇന്ന് വിദേശ മലയാളി അമൂല്യമായി കരുതുന്ന സമ്മാനമാണ് നാടിന്റെ ചൂരും ചൂടുമുള്ള വിഷരഹിത പച്ചക്കറിയെന്നത്.

ജിവിത ശൈലീ - ആഹാര സംബന്ധിയായ രോഗങ്ങൾ ഓരോ പ്രവാസിയുടെയും ആരോഗ്യത്തെയും ആയുസ്സിനെയും ചുരുക്കുന്നു. താൻ ജനിച്ചുവളർന്ന സാമുഹ്യ സാംസ്കാരിക ജൈവ ആവാസ വ്യവസ്ഥിതിയിൽ നിന്നും വേരോടെ പിഴുതെറിയപെടുന്നവനാണ് കുടുംബത്തിന്റെ ജീവിതമാർഗ്ഗം തേടി പ്രവാസലോകത്തെത്തുന്നത്.

അതിനാൽ തന്നെ പ്രവാസ ജിവിതം പ്രത്യേകിച്ചു "ഗള്ഫു"കാരനെ സബന്ധിച്ച് വിരുദ്ധങ്ങളായ സാഹചര്യങ്ങളോടുള്ള നിലക്കാത്ത വെല്ലുവിളിയും പടവെട്ടലുമായി മാറുന്നു.

സുസ്ഥിര വികസനം 2030 ഐക്യ രാഷ്ട്ര പ്രഖ്യാപനത്തിനു അനുരോധമായി കേരളസർക്കാർ സാമൂഹ്യ നീതിയിലധിഷ്ഠിതമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നുവെന്നത് വളരെ ആശാവഹമാണ്.

ഇടതുപക്ഷ സർക്കാർ സുസ്ഥിര വികസനത്തിലേക്കുള്ള പ്രയാണത്തിലാണെന്നു ഹരിതകേരളം ഉൾപ്പെടെയുള്ള മിഷനിലുകളിലൂടെ നാടിന്റെ സുസ്ഥിര സമഗ്ര വികസനം ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു.

അധികാരത്തിലെത്തുന്നതിനു

മുൻപ് തന്നെ കേരള വികസന സങ്കല്പങ്ങളെക്കുറിച്ച് വ്യക്തമായ ഹോം വർക്ക്‌ ചെയ്ത് രേഖകൾ തയ്യാറാക്കിയാണെല്ലോ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയത്.

publive-image

ഇവിടെ പറയാനുദ്ദേശിക്കുന്നതു എങ്ങനെ ഹരിതകേരളം മിഷനെ ഏതാണ്ട് 35 ലക്ഷത്തിലധികം വരുന്ന ഗൾഫ് മലയാളി പ്രവാസികളുടെ പങ്കാളിത്തത്തോടെ കാർഷിക മേഖലയിൽ ഒരു കുതിഹസിച്ചു ചാട്ടത്തിനും, പങ്കാളികളാകുവാനും, ഗുണപ്രദമാക്കുവാനും കേരളത്തിന്റെ യശസ് ഉയർത്തിപ്പിടിക്കാനുമുള്ള ചാലക ശക്തിയാക്കി മാറ്റാം എന്നുള്ള സൽക്രിയ യജ്ഞത്തെ കുറിച്ചാണ്

പ്രവാസി മലയാളികൾ തന്നെ പദ്ധതിയുടെ കരുത്തിന്റെ സ്രോതസും, ചാലക ശക്തിയും, മുഖ്യ ഗുണഭോക്താക്കളുമാകുന്നത്തിനു ഇടയാക്കുന്ന കേരളത്തിന്റെ കാർഷിക സംസ്കൃതിയെ തന്നെ മാറ്റി മറിക്കുന്ന ഒരാശയമാണ് ജൈവ രീതിയിൽ വളർത്തുന്ന വിഷരഹിത നടൻ പച്ചക്കറി " ഹരിത കേരളം" എന്ന ബ്രാൻഡിൽ ഗൾഫിലെ വിപണിയിലെത്തിക്കുകയെന്ന ആയാസ രഹിത പദ്ധതി.

ഈ ആശയം കഴിഞ്ഞ കുറെ കാലമായി മനസ്സിലേക്ക് കയറിവന്നിട്ട്. ഇപ്പോൾ കേരളത്തിന്റെ മനസ്സും, മണ്ണും സർക്കാരും ഹരിതകേരള മിഷന്റെ പ്രഖ്യാപനത്തിലൂടെ തയ്യാറായി നിൽക്കുന്ന കാഴ്ച ആവേശ ഭരിതമാക്കുന്നു. ഈ പദ്ധതി ഇപ്പോൾ നടപ്പിലാക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണെന്ന് ചുരുക്കം.

"കേരള വെജിറ്റബിൾ" എന്ന പേരിൽ ഗൾഫിൽ എത്തിക്കൊണ്ടിരിക്കുന്നത് ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളിലെയും ശ്രീലങ്കയിലെയും പച്ചക്കറികളാണ്. മിക്കപ്പോഴും വാങ്ങുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും മീതെ പല വർണ്ണത്തിലുള്ള രാസ പൊടികൾ പറ്റിപിടിഎച്ചിരിക്കുന്നതു കാണാം.

പുറമെ ഇത്രമേൽ കാണാനാവുബോൾ അകമെ എത്രയെന്നു ഊഹിക്കാവുന്നതേ ഉള്ളു. ഒരു ഉപഭോക്താവ് എന്ന രീതിയിൽ ഇവയെ ലാബുകളിലേക്കയച്ചാൽ പിന്നീട് കേരളത്തിന്റെ പച്ചക്കറിഎന്ന പേരിൽ വിദേശത്തേയ്ക്കു കയറ്റി അയക്കാൻ ആവാത്ത വിധമുള്ള പരിശോധന റിപ്പോർട്ടാവും കിട്ടുക. ഇവിടെയാണ് "ഹരിത കേരളം" പഹസിച്ചക്കറിയും പഴങ്ങളും പ്രസക്തമാകുന്നത്.

അവിടേക്കു കേരളാ ബ്രാണ്ട് "ഹരിതകേരളം" പച്ചക്കറിയെത്തുന്നുവന്നു മാത്രം. കേരളത്തിന്റെ വെള്ളവും, മണ്ണും, വായുവും, വൃത്തിയും, വിളവും, വീണ്ടെടുക്കാനുള്ള ഏതു ശ്രമവും കേരളീയരായ നമുക്ക് ഹരിതപ്രതീക്ഷകൾ നൽകുന്നു.

പൗരാണികമായി "മലബാറിന്റെ" പുകൾപെറ്റ സുഗന്ധവ്യഞ്‌ജനങ്ങൾ അടക്കമുള്ള ഭക്ഷ്യവിളകളുടെ ജൈവകൃഷിയിലൂടെയുള്ള ഉൽപാദനത്തിലൂടെയും കയറ്റുമതിയിലൂടെയും അനന്തസാധ്യതകളാണ് കേരളത്തിന് കൈവരുന്നത്.

വിഷരഹിത ജൈവ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളായ പയർ, ബീൻസ്

പാവക്ക, മുരിങ്ങക്ക, വെണ്ടക്ക, വഴുതനങ്ങ , വെള്ളരി, കോവൽ, പാവൽ, പടവലം,മത്തൻ, കൂൺ, ഇഞ്ചി, മഞ്ഞൾ,കപ്പ, കാച്ചിൽ, ചെറുചേമ്പ്, (ഇപ്പോൾ .ടൺ കണക്കിന് ചൈനയിൽ നിന്നെത്തുന്ന.) ശീമച്ചേമ്പ് , ചേന, കൂർക്ക, തേങ്ങാ, കരിക്കു, മാങ്ങാ, ചക്ക, ഏത്തക്ക വാഴപ്പഴം എന്നുവേണ്ട നമ്മുടെ

മലയാളകരയിൽ വിളയുന്ന മലയാളി കഴിക്കുന്ന എല്ലാ പച്ചക്കറിയും ഹരിത കേരളം ലേബലിൽ ഗൾഫിൽ എത്തിക്കുക.

മുട്ട, മാസം, മുട്ടയും പ്രേത്യേകിച്ച് കുട്ടനാടൻ താറാവിന്റെ മുട്ടയും മാംസവും വലിയ തോതിൽ കയറ്റുമതി ചെയ്യാനായി സാധിക്കും. കരിമീൻ, ചെമ്മീൻ, ആറ്റുകൊഞ്ച്‌, മത്തി, അയല ഇത്യാദി നമ്മുടെ ജലത്തിൽ വിളയുന്ന എല്ലാ മൽസ്യങ്ങളും ക്ളോറിനും ഫോർമാലിൻ തുടങ്ങിയ രാസസംരക്ഷണ പ്രയോഗങ്ങളില്ലാതെ പാക് ചെയ്തു എത്തിക്കുവാൻ നമുക്ക് കഴിയണം.

കേരളത്തിലെ ജലാശയങ്ങളിൽ വിളയിക്കുന്ന മൽസ്യ സമ്പത്തു ഒരു വലിയ വരുമാന മാർഗ്ഗമാകുമെന്നത് തീർച്ച.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശ വാർഡുകളിലുംഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷി, ജലസംരക്ഷണ, വികസന,ശുചിത്വപ്രവർത്തനങ്ങളാണല്ലോ വിഭാവനം ചെയ്തിട്ടുള്ളത്.

ഓരോ പ്രദേശത്തിനും ഇണങ്ങുന്ന കാർഷിക വിഭവം ജൈവ രീതിയിൽ ഉത്പാദിപ്പിക്കുവാൻ പ്രാദേശിക സഹകരണ സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ തുടങ്ങി അടിസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ മുന്നോട്ട് വരണം.

ആവശ്യമായി വന്നേക്കാവുന്ന

മൂലധനം പ്രവാസി സഹകരണ സംഘങ്ങൾവഴിയും പ്രവാസി ചിട്ടിയിലൂടെയും കണ്ടെത്താൻ

കഴിയും. ഗൾഫിൽ നിന്നും മടങ്ങിയെത്തിയവർക്ക് സഹകരണ സംഘങ്ങൾ പ്രാദേശികാടിസ്ത്ഥാനത്തിൽ രൂപികരിച്ച് ജൈവ കൃഷി നടത്തുവാൻ കഴിയും.

ഗൾഫിലുള്ള പ്രാദേശിക കൂട്ടയ്മകൾ തന്നെ പണം മുടക്കുവാൻ സന്നദ്ധരായി നിൽക്കുന്നുണ്ട്. ചെറുകിട ഇടത്തരം കൃഷിക്കാരും കൃഷിയിട ങ്ങളുംആയിരിക്കണം അടിസ്ഥാന ഘടകങ്ങൾ.

നമ്മുടെ ജൈവ വിളകൾ അന്താരാഷ്ട്ര മാർക്കറ്റിൽ വിപണനം ചെയ്യുന്നതിന് അടിസ്ഥാന പരമായി , വളം, കീടനാശി, മണ്ണ്, ജലം ഇവ അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കേഷൻ ഏജൻസികൾ സാക്ഷ്യപ്പെടുത്തണം.

ജൈവ കൃഷി ഏറ്റെടുക്കുന്ന കാർഷിക സംഘങ്ങൾ, കൃഷിക്കാർ അവരുടെ കൃഷിയിടം ജൈവ കൃഷിക്ക് അനുയോജ്യമാണെന്നും അവിടെ ഉൽപാദിപ്പിക്കുന്ന കാർഷിക വിളകൾ വിഷരഹിതമാണെന്നു ഈ അന്താരാഷ്ട്ര ഏജന്സികളെകൊണ്ട് കേരള ഹോർട്ടി കോർപ്പറേഷനെ സഹായഹത്താൽ സാക്ഷപെടുത്തുകയെന്ന ഒരു കടമ്പ മാത്രമാണ് ഉള്ളത്.

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കേരള സർക്കാർ ഏജൻസികളുടെ സേവനം ഓർഗാനിക് ഫാർമിംഗ് സർട്ടിഫികേഷൻ കർഷകർക്ക് ലഭ്യമാക്കുവാൻ കഴിയണം.

ഓരോ ഗൾഫ് മലയാളി പ്രാവാസിയും ഓരോ സംതൃപ്ത ഉപഭോക്താവും "ഹരിത കേരളം"

വിപണനത്തിൽ ബ്രാൻഡ് അംബാസഡറുമായി മാറുന്നു. ഓരോ ഗൾഫ് മലയാളി പ്രവാസിയും

അഭിമാനത്തോടെ ഏറ്റെടുത്ത് നടത്താവുന്ന നമ്മുടെ നാടിന്റെ നന്മയുടെ വിപണനം.

നാടിന്റെ പച്ചപ്പും, മണ്ണിന്റെ നന്മയും, ജലത്തിന്റെയും വായുവിന്റെയുംപവിത്രതയും സംശുദ്ധിയും വീണ്ടെടുക്കുന്ന ഹരിതകേരളം പദ്ധതിയിലൂടെ എല്ലാ കാർഷിക വിഭവങ്ങളും നമ്മുടെ പ്രവാസ ഭൂമികയിലുള്ള സഹോദരന്മാർക്ക് എത്തിച്ച് കൊടുക്കുകയെന്ന വളരെ ലളിതമായ വിതരണ വിപണന തന്ത്രത്തിലൂടെ സാധിക്കുക .

ഗൾഫിലുള്ള ഒട്ടനവധിയായ മലയാളി പ്രവാസി സംഘങ്ങൾ ഈ ദൗത്യത്തെ അവരുടെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗമായി രണ്ടുകൈയും നീട്ടി സ്വികരിക്കുമെന്നതിനു സംശയമില്ല.

അവർ പ്രതിനിധാനം ചെയ്യുന്ന ജനതയുടെ ക്ഷേമത്തിനും ഉന്നമനത്തിനുമാണെന്ന അവബോധ നിർമ്മിതിയുടെ ഭാഗമായി സെമിനാറുകൾ , പത്ര, ടിവി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം പ്രാരംഭ ഘട്ടത്തിൽ വർക്കു നടത്തുവാനാവും.

പ്രവാസി മലയാളി തന്നെയാണ് കേരളത്തിന്റെ ബ്രാൻഡ് അംബാസഡര്മാര്. വിദ്യാസമ്പന്നരായ, വിവേകശാലികളായ മലയാളിയുടെ സാക്ഷരതയും വിദ്യാഭ്യാസ യോഗ്യതയും, ആരോഗ്യവും, സത്യസന്ധതയും, അർപ്പണബോധവും, അധികമാണ് നമ്മുടെ ഹരിത ബ്രാൻഡ് വെന്നികൊടി പാറിക്കുവാൻ.

ഗൾഫിലെ മലയാളികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് വിപണനം ആരംഭിക്കാവുന്നതുംപിന്നീട് ഉത്പാദനം പതിന്മടങ്ങു വർദ്ധിപ്പിക്കുന്ന മുറക്ക് മധ്യപൂർവേഷ്യ ,യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും കേരളത്തിന്റെ കാർഷിക സംസ്കൃതിയുടെ കേരള പെരുമയെ കടൽ കടത്തി വിദേശ പണം നേടാം.

ട്രിടോപ്പ് ഫ്രഷ് ഫ്രം കേരള. ! . കണ്ണൂർ വിമാനത്താവളം യാഥാത്ര്യമാകുന്നതോടെ നാല് അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളങ്ങൾ മലയാളിക്ക് സ്വന്തം. കേരളത്തിലെ ഏതു ഗ്രാമത്തിലും ഉൽപാദിപ്പിക്കുന്ന ശേഖരിക്കുന്ന വിഷരഹിത ജൈവ പച്ചക്കറി ഏതാണ്ട് 12 മണിക്കൂറിനുള്ളിൽ ഗൾഫിലെ മിക്ക പ്രധാന പട്ടണങ്ങളിലെയും സൂപ്പർ മാർക്കറ്റുകളിലും ബക്കാലയിലും എത്തി

ക്കാൻ നമുക്കു കഴിയും.

ഇന്ത്യയുടെ കയറ്റുമതി വിപണിക്കുള്ള ഒരു ന്യൂനത ഉത്പന്നങ്ങളുടെ ആകര്ഷകമല്ലാത്ത പാക്കിങ് ആണ്. പ്ലാസ്റ്റിക് ഇല്ലാത്ത ജൈവ വസ്തുക്കളായ ചണം, പേപ്പർ, മുള കൂടുകൾ, കാമുകിന്റെ പാള തുങ്ങിയവ ആകർഷകമായി ഓരോ ഉത്പന്നത്തിനും അനുയോജ്യമായി രൂപഅകൽപന ചെയ്തതായിരിക്കണം. അതും വിപണന തന്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണ്.

ഈ പദ്ധതി ഹരിതകേരളത്തിന്റെ ഒരു പ്രധാന ബോധവത്കരണ പരിപാടിയുടെ ഭാഗമായി

മാറ്റുവാൻ കഴിയും,. ദിർഘനാളായി വികലമായതും, അശാസ്ത്രിയമായതും, പ്രകൃതി

ചൂഷണത്തിലൂടെ തകർക്കപ്പെട്ട പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്ന

ഇടപെടലിന്റെ ഭാഗമായി ഈ കൃഷിരീതിയെ മറ്റൊരു "കേരളം മോഡൽ " ആയി

അവതരിപ്പിക്കുവാനും നമ്മുടെ നാടിന്റെ യശസ് വർദ്ധിപ്പിക്കുവാനും കഴിയും.

ജീവിത ശൈലി ആഹാര സംബന്ധിയായ രോഗങ്ങൾ ഓരോ ഗൾഫ് മലയാളി പ്രവാസിയുടെയും

ആരോഗ്യത്തെയും ആയുസ്സിനെയും ചുരുക്കുന്നു. കാൻസർ, കിഡ്‌നി, ഹൃദ്രോഗം

മുതലായ രോഗങ്ങളുടെ പ്രധാന ഹേതു വിഷമയമായ കൃഷിയിടങ്ങളിൽ ഉത്പാദിതമാകുന്ന

ആഹാരമാണ്. വളർന്നു വരുന്ന നഗര വത്കൃത സംസ്കരിക്കൾക്കും സംസ്കൃതിക്കും

വിഷരഹിത പച്ചക്കറിയും ശുദ്ധവായും വെള്ളവും ജീവാമൃതമാണ്.

ആദ്യവർഷം തന്നെ ഉണ്ടാകുന്ന വില്പന 3000 കോടിയിലധികം പ്രതീക്ഷിക്കാം. അത് ക്രമേണ വളർന്നു അഞ്ചു വര്ഷം കൊണ്ട് 30,000 കോടിയിലെത്തിക്കാനാവും. കേരളാ സബത്ഘടനക്കു ഇതൊരു വലിയ കുതിച്ചു ചാട്ടമാവും എന്നത് തീർച്ച.

ഒരു മാസം ഒരു മലയാളി ഉദ്ദേശം മുപ്പത് ഡോളറിന്റെ പച്ചക്കറി ഉപയോഗിക്കുന്നുവെന്നുള്ള സാമാന്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിറന്നതാണ് ഈ കണക്കുകൾ. വിപണി വിപുലമാകുമായും ഗള്ഫിലെതന്നെ മറ്റു ജന വിഭാഗങ്ങളിലേക്കും, മധ്യപൂർവ പ്രദേശങ്ങളിലേക്കും, യൂറോപ്പിലേക്കും വ്യാപിപ്പിക്കുവാൻ കഴിയും.

"ഹരിത കേരളം " ബ്രാൻഡ് ഉത്പാദിപ്പിക്കുന്ന ഉണർവും ആവേശവും ഒരു വലിയ സാമൂഹ്യ സാമ്പത്തീക രാഷ്ട്രീയ സാംസ്‌കാരിക മുന്നേറ്റമായിരിക്കും കേരളത്തിനുണ്ടാക്കുക. കേരളം പച്ചപ്പ്‌ പുതക്കും. തരിശുഭൂമി ഇല്ലാതാവും.വിഷരഹിത, പ്ലാസ്റ്റിക് രഹിത ആവാസത്തിന്റെ ഭൂമികയായി കേരളം ലോകത്തിനു മാതൃകയാവും.

മലയാളി ഗൾഫിലുള്ളിടത്തോളം കാലം ഒരു സ്ഥിര കുത്തക വിപണി "ഹരിത കേരളം" പച്ചക്കറിക്ക് ഉറപ്പിക്കാം. കൃത്യമായ ഗുണമേന്മ ഉറപ്പു വരുത്തിയാൽ ഒരു ആശങ്കയും വേണ്ട ഗൾഫിലെ വെജിറ്റബിൾ വിപണിയുടെ കുത്തക കേരള പച്ചക്കറിക്കാകും. ഗൾഫിൽ പ്രവാസി ജന വിഭാഗങ്ങളും നാട്ടുകാരും ആവേശത്തോടെയാവും ഇതിനെ സ്വികരിക്കുക.

തുടക്കത്തിൽ ഹരിതകേരളം പച്ചക്കറിയുടെ ഉൽപാദന, സംഭരണ, കയറ്റുമതിയുടെയും വിപണനത്തിന്റെയും ഗുണമേന്മ ഉറപ്പുവരുത്തുന്ന സർട്ടിഫിക്കേഷന്റെയും ഉത്തരവാദിത്തം കേരള ഹോർട്ടി കൾച്ചറൽ സൊസൈറ്റിയെ ചുമതലപ്പെടുത്താം.

അന്താരാഷ്ട്ര ഗുണനിലവാരം ഉറപ്പുവരുത്തുന്ന സർട്ടിഫിക്കേഷൻ ഓരോ കൃഷിയിടത്തിനും കേരള ഹോർട്ടി കോർപ്പ് ലഭ്യമാക്കുവാൻ കർഷകരെ സഹായിക്കുകയെന്ന പ്രാഥമിക സൗകര്യം ചെയ്തു കൊടുക്കുക മാത്രം ചെയ്താൽ മതിയാകും.

കൃത്യമായി ഗൃഹപാഠം ചെയ്തു ഒരു ആറു മാസത്തിനകം ഗൾഫിലെ പ്രധാന നഗരങ്ങളിൽ

അവിടെയുള്ള  മലയാളി പ്രവാസി സംഘടനകളുടെ സഹായത്തോടെ ഒരു വൻ ഉത്സവമായി

"ഹരിതകേരളം" സമാരംഭിക്കാം.

കൃഷിയുടെ 50 ശതമാനവും ജൈവകൃഷിയാക്കാൻ പശ്ചാത്തലമൊരുക്കുന്നതാണല്ലോ ഹരിത കേരള മിഷന്റെ മറ്റൊരു ലക്ഷ്യം. വിഷലിപ്‌തമായ ഭക്ഷ്യവിളകളാണു നമ്മുടെ സംസ്‌ഥാനം നേരിടുന്ന കടുത്ത ഭീഷണികളിലൊന്ന്.

പൊതുജനാരോഗ്യത്തെ രൂക്ഷമായി ബാധിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം കർഷകർക്കു കൂടുതൽ വരുമാനം ഉറപ്പാക്കി അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും കൃഷിയിൽ നിന്നകന്നു പോകുന്ന യുവതലമുറയെ ഈ രംഗത്തേക്ക് ആകർഷിക്കാനും ജൈവകൃഷിക്കു കഴിയും.

നമ്മൾ നമ്മളുടെ ആരോഗ്യമുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ കയറ്റി അയക്കുന്നതിനോടൊപ്പം അവർക്കു ശുദ്ധമായ ആഹാരം എത്തിക്കുകയെന്ന

കടമയുമാണ് ഇവിടെ നിറവേറ്റപ്പെടുന്നത്.

മലബാറിന്റെ പുകൾപെറ്റ സുഗന്ധ വ്യഞ്ജനങ്ങൾക്കായ് അറബിക്കപ്പലുകളും യൂറോപ്യൻ കപ്പലുകളും പടയോട്ടം നടത്തി കേരള തീരത്ത് വന്നണഞ്ഞ ആ നല്ല കാലത്തിലേക്കുള്ള മുന്നേറ്റമാവും ഹരിതകേരള പച്ചക്കറി. ഇവിടെ പായ്ക്കപ്പലുകൾക്കു പകരം ജെറ്റ് വിമാനങ്ങളെന്നുമാത്രം. വിദേശത്തേക്കു പോകുന്ന മലയാളി യുവതക്കൊപ്പം അവർക്കുള്ള വിഷരഹിത പച്ചക്കറിയും.

കഴിഞ്ഞ അര നൂറ്റാണ്ടായി നമ്മൾ വിഷലിപ്തമാക്കി മൃതപ്രായമാക്കിയ കേരളത്തിന്റെ മണ്ണിനെ ജലത്തെ പ്രകൃതിയെ തിരിച്ചുപിടിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് പ്രവാസിയുടെ ഒരു വലിയ സംഭാവനയാണ് വിദേശത്ത് വിപണനം ചെയ്യുന്ന "ഹരിതകേരള" ബ്രാൻഡ് പച്ചക്കറി.

ജലസ്രോതസ്സുകൾ സംരക്ഷിക്കാനും നാടിനെ മാലിന്യമുക്തമാക്കാനും കാർഷികസംസ്കൃതി തിരിച്ചുകൊണ്ടുവരാനുമുള്ള ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾക്കു സംസ്ഥാനത്തെ വാർഡുകളിൽ തുടക്കം കുറിച്ചിരിക്കുകയാണെല്ലോ. നാടിന്റെ വലിയ സ്വപ്നങ്ങൾ സാക്ഷത്കരിക്കുവാൻ ഒരുപരിപൂരക പദ്ധതിയായി ഇതിനെ നടപ്പിലാക്കണമെന്നുമാത്രം.

പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം കർഷകർക്കു കൂടുതൽ വരുമാനം ഉറപ്പാക്കി അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും കൃഷിയിൽ നിന്നകന്നുപോകുന്ന യുവതലമുറയെ ഈ രംഗത്തേക്ക് ആകർഷിക്കാനും ജൈവകൃഷിക്കു കഴിയും. കേരളത്തിൽ സുഗന്ധവ്യഞ്‌ജനങ്ങൾ അടക്കമുള്ള ഭക്ഷ്യവിളകളുടെ ഉൽപാദനത്തിൽ ജൈവകൃഷിക്കുള്ള അനന്തസാധ്യതകൾ കാണാതിരിക്കരുത്.

വീട്ടിലും നാട്ടിലും ശുചിത്വപരിപാടികൾ നടപ്പാക്കി മാലിന്യനിർമാർജനം ജനകീയ പ്രസ്‌ഥാനമാക്കുമ്പോൾ അതിന്റെ മുന്നേ നടക്കുന്ന പദ്ധതിയാവും വിഷരഹിത ജൈവ പച്ചക്കറിയുടെ ഉത്പാദനം. ജൈവ മാലിന്യങ്ങളെ ജൈവ വളമാക്കുന്ന അതിനെ പണമാക്കുന്ന വിദ്ധ്യ നാം പ്രാവർത്തികമാക്കണം.

ഇതുവരെയുള്ള പരിപാടികൾ വിജയിക്കാത്തതിന്റെ കാരണങ്ങൾ കണ്ടെത്തി കുറവുകൾ പരിഹരിച്ചു സമഗ്രപദ്ധതി എല്ലാ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്‌ഥാപനങ്ങളുടെയും സഹകരണത്തോടെ ഏകോപനത്തത്തിലൂടെ നടപ്പാക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്.

സമുചിതമായ സാങ്കേതികവിദ്യകളും കണ്ടെത്തി ഉപയോഗപ്പെടുത്തണം. നമ്മുടെ മണ്ണും വെള്ളവും വായുവും ഇനിയെങ്കിലും മലിനമാകാതെ നോക്കാൻ ഇത്തരം ഉറച്ച നടപടികൾക്കേ കഴിയൂ.

വിവാദ പടങ്ങശേഖരങ്ങളായ ആറന്മുളയിലും മെത്രാൻ കായലിലും , വിത്തെറിഞ്ഞു വിളയെടുത്ത കേരള സർക്കാരിന് "ഹരിതകേരളം" വിത്തെറിയാനും നൂറുമേനികൊയ്യാനും കഴിയും. കഴിയണം. കേരളത്തിലെ സമസ്ത ജനവിഭാഗത്തിന്റെയും ജിവിതത്തെ സ്പർശിക്കുന്ന ഒരു ജനകീയ മുന്നേറ്റമാവും "ഹരിത കേരളം" ബ്രാൻഡ്.

തോമസ് മാത്യു കടവിൽ

kuwait
Advertisment