Advertisment

ചാണ്ടിയുടെ കായൽ ചാട്ടവും, പിണറായിയുടെ മൗനവും

New Update

രാഷ്ട്രീയ കോളിളക്കങ്ങളിൽ കേരളം പ്രകമ്പനം കൊള്ളുന്നത് 1957 മുതൽക്കേ തുടങ്ങിയ കീഴ്വഴക്കം ആണ്.ഒരു പക്ഷെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എന്നും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതാണ് കേരള രാഷ്ട്രീയം എന്നതും,അത് ഇന്നും തുടർന്ന് പോരുന്നു എന്നതും പ്രത്യേകിച്ച് പുതുമ ഉളവാക്കുന്നതല്ല.

Advertisment

ഭൂമിയുടെ വിതരണം ഭംഗിയായി നടത്തുന്നതിനും,ഉടമസ്ഥാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ,ഭൂമി കൈയേറ്റവും,തണ്ടപ്പേരിലുള്ള അപാകതകൾ പരിഹരിക്കുന്നതിനും വേണ്ടി ലോൿത്തിലെ ആദ്യത്തെ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റു മന്ത്രി സഭ,- അതും ജാതിയിലും,വസ്തു വകകളിലും ഉയർന്ന തട്ടിൽ നിൽക്കുന്ന, ഇ എം എസ് മുഘ്യമന്ത്രി ആയിരിക്കുമ്പോൾ കെ ആർ ഗൗരി "അമ്മ പുതിയ ഓർഡിനൻസുകൾ പാസ്സാക്കി.ഇതൊരു യാഥാർഥ്യവും വസ്തുതയും ആണ്.

thomas

എന്നാൽ കേരളത്തിലെ കിഴക്കൻ മേഖലയിൽ മൂന്നാർ,വയനാട്,വാഗമൺ,ഈരാറ്റുപേട്ട,പാല പൂപ്പാറയും,വട്ടവടയും,ദേവികുളവും,തിരുവനന്തപുര൦ കൊല്ലം ജില്ലകളിലും ഒക്കെ ആദ്യമായി ഭൂമി പതിച്ചു കിട്ടിയത്,ഇപ്പോഴും കൈയ്യേറിക്കൊണ്ടിരിക്കുന്നതും ആയ ഭൂരി ഭാഗവും കേരളം ഭരിച്ചതുംnഭരിക്കുന്നതും ആയ ഇടതു പാർട്ടി അനുഭാവുകളും,അംഗങ്ങളും മാത്രമാണ്.ഇന്ന് കേരളത്തിലെ റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ തലമുതിർന്ന നേതാക്കൾ വരെ ഭൂമി കൈയ്യേറിയതായി രേഖകൾ ഉണ്ട്.പക്ഷെ കാലോചിതമായ നിയമ മാറ്റങ്ങൾ മൂലം അവ സംരക്ഷിക്കപ്പെടുന്നു.

പഴയ കാര്യങ്ങൾ അവിടെ നിലനിൽക്കുമ്പോഴും,സർക്കാർ നിയമപരമായി സംരക്ഷിക്കുമ്പോഴും ആണ് കഴിഞ്ഞ പത്തു വര്ഷം ആയി വിവിധ സർക്കാരുകളുടെയും,പാർട്ടികളുടെയും തണലിൽ തോമസ് ചാണ്ടി കായൽ ചാടിയതു."അമ്മയെ തല്ലിയാൽ രണ്ടുണ്ട് വാദം" ആലപ്പുഴയിലെ പ്രകൃതി ഭംഗിയെ ടൂറിസത്തിലൂടെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുക വഴി തൊഴിലും,പുരോഗതിയും കൊണ്ടുവന്ന ആളാണ് ശ്രീമാൻ ചാണ്ടി സഖാവ് (ചാണ്ടികൾ പലതുണ്ട്).

പക്ഷെ ഒരു കാര്യം നല്ലതു ചെയ്യാൻ നൂറു തെറ്റുകൾ ചെയ്ത വ്യക്തി.നാടിനെ പുരോഗമിപ്പിച്ചു അമേരിക്കയും,ന്യൂസിലാൻഡ് ഒക്കെ ആക്കാൻ ചുരുങ്ങിയത് കുവൈറ്റ് എങ്കിലും ആക്കാൻ അയാൾ പെടുന്ന പാട് മനസ്സിലായത് കേരളത്തിലെ ചുരുക്കം ചിലർക്ക് മാത്രം ആണ്.

കണ്ണടച്ചാൽ എല്ലാം ഇരുട്ട്.വെളിച്ചം വരാൻ ഒന്ന് കണ്ണടച്ചു ,സാക്ഷാൽ പീനു മുഖ്യൻ,നാട് നന്നാകാൻ മംഗളവും ആയി കൂട്ട് നിന്ന് ശശീന്ദ്രനെ പെണ്ണ് പിടിയനും,അജിത്തിനെ മറ്റേവനും ആക്കി.(സോളാർ കേസിൽ പ്രെസ്സ് ക്ലബ് വഴി ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാൻ പണിയെടുത്തവൻ).എന്തായാലും പിണറായി ഉണ്ടചോറിനു നന്ദി കാട്ടികൊണ്ടേ ഇരിക്കുന്നു.

മൂന്നാറിലെ രാജേന്ദ്രനും,എം എം മണിക്കും ,സി പി ഐ പട്ടയത്തിനും,ലംബോദരനും,വയനാട്ടിലെ കെ എം മാണിക്കും,അൻവറിനും,വാഗമണ്ണിലെ പി സി തോമസിനും ഒന്നും വരാത്ത ഒരു ശനിദശ തോമസ് ചാണ്ടിക്ക് മാത്രം വന്നു പെട്ടു.ഇതാണ് കേരളത്തിലെ മാറുന്ന രാഷ്ട്രീയം.തെരഞ്ഞെടുപ്പിൽ കോടികൾ വാങ്ങി പാർട്ടി സീറ്റു നൽകുമ്പോൾ ചാണ്ടി പരിശുദ്ധനും,കുവൈറ്റ് ചാണ്ടിയും ആയിരുന്നു.

പിണറായിയുടെ മകൻ വിവേകിനും ,പണ്ടേ വിദേശ ഇടപാടുള്ള കോടിയേരിയുടെ മകനും ഗൾഫ് രാജ്യങ്ങളിൽ കച്ചവട സമുച്ഛയങ്ങൾ,കേരളത്തിലെ കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങൾ അങ്ങിനെ പലതും നേടി എടുക്കാൻ കഴിഞ്ഞു എന്നത് പത്രം വായിക്കുന്ന പാവം വോട്ടർമാർ അറിയുന്നില്ല.

കേരളത്തിലെ പ്രതികരിക്കുന്ന വിഭാഗത്തിന് എല്ലാ മുക്കുകളിലും കള്ളു വിളമ്പി കാര്യ സാധ്യം നടത്തിയ കേരള സർക്കാർ അറിയാത്തതു ഒന്നുണ്ട്.നിങ്ങൾ രഹസ്യ ചർച്ചകൾക്ക് ശേഷം റിസോർട്ടിൽ മാറിയ പെട്ടികളുടെ വീഡിയോ ഇന്നും ചാണ്ടി സഖാവിന്റെ മടിക്കുത്തിൽ ഉണ്ടെന്നു.

പാർട്ടിയും,മുന്നണിയും കായൽ ചാണ്ടിക്കെതിരെ നടപടി രഹസ്യവും,പരസ്യവും ആയി ആവശ്യപ്പെടുമ്പോൾ പിണറായി എന്ന സ്വാച്ഛാധിപതി കോടിയേരിയെയും,റവന്യൂ മന്ത്രിയെയും ചില പ്രത്യേക ചരടിൽ കുടുക്കി ഇട്ടിരിക്കുന്നു.ഒരു പക്ഷെ ഏതു സമയവും തകരുന്ന ഒരു ഭൂരിപക്ഷ മന്ത്രിസഭയുടെ അവസാന കൂത്തരങ്ങുകൾ ആണ് നാം ഇന്ന് കാണുന്നത്.

ആർ എസ് എസ് പ്രവർത്തകനെ വധിച്ചതിൽ പ്രതിക്ഷേധം അർപ്പിക്കാൻ ഗവർണ്ണർ വിളിക്കുമ്പോൾ കോടിയേരിയും മകനും അറിയാതെ സ്വന്തം വീട് അടിച്ചു തകർക്കപ്പെടുന്നു.കൊലപാതകം കോടിയേരിയുടെ മകന്റെ പേരിൽ കെട്ടിവെക്കാൻ പിണറായി പക്ഷം ബി ജെ പി കൂട്ടുകെട്ട്,മാധ്യമങ്ങളെ പാർട്ടി സെക്രട്ടറിയുമായി തെറ്റിക്കുന്നതിനായി "കടക്കു പുറത്തു" എന്ന് പറഞ്ഞാക്ഷേപിക്കുന്നു.തോമസ് ചാണ്ടിയെ രക്ഷിക്കാൻ സോളാർ ബോംബ് മുന്നണി അറിയാതെ പൊട്ടിക്കുന്നു.കുരിശു പൊളിക്കാൻ ഉത്തരവിട്ട മുഖ്യൻ പീലാത്തോസിന്റെ പണി ചെയ്യുന്നു.നീളുന്ന കളികളിൽ തീരുന്ന മികവുകൾ എന്ന് വേണം എങ്കിൽ പറയാം.

കായൽ ചാണ്ടിയുടെ പേരിൽകളക്ടർ കൊടുത്ത റിപ്പോർട്ടിൽ അവിശ്വാസ്യത ഉള്ള മുഖ്യമന്ത്രി ഒരു കാര്യം മാത്രം വ്യക്തമാക്കുക,നിങ്ങൾക്ക് പിന്നെ ആരെ ആണ് വിശ്വാസം,മുഖം നോക്കാതെ മൂന്നാറിൽ റിസോർട്ടുകൾ അടിച്ചു പൊളിച്ച അച്യുതാനന്ദനെയോ,അതോ സോളാറിൽ നിങ്ങൾക്കൊപ്പം കളിച്ച രാമേശ്വര സുധീരന്മാരെയോ?

പിണറായിയുടെ മൗനം മുഖം രക്ഷിക്കാൻ എങ്കിൽ നിങ്ങൾ ഒന്നോർക്കുക ജനസമ്പർക്ക പരിപാടിയിൽ കേരളത്തിലെ പാവങ്ങളെ തുണച്ചു ഒരു മുഖ്യനെ പാവാട ചരടിൽ തോൽപിച്ച വോട്ടർമാരാണ് കേരളത്തിൽ,അവർക്കു കായൽ ചാട്ടവും,രാജേന്ദ്രൻ പട്ടയവും, ധാരാളം മതി ഓർമ്മകളിൽ സൂക്ഷിക്കാനും,ആവശ്യമെങ്കിൽ പുറത്തെടുക്കാനും.ജനങ്ങളോടുള്ള വിശ്വാസ്യത പുലർത്തുവാൻ തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന ഒരു സർക്കാർ ബാധ്യസ്തർ ആണെന്ന് മാത്രം അടിവരയിടുന്നു.

Thomas chandi
Advertisment