Advertisment

ചാളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റ്‌ ജെ.സി.ബി ഇന്ത്യ ലിമിറ്റഡുമായി കൈകോര്‍ത്തു

New Update

കൊച്ചി:  ചോളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റ്‌ ആന്റ്‌ ഫിനാന്‍സ്‌ കമ്പനി ലിമിറ്റഡ്‌ ജെ.സി.ബി ഇന്ത്യ ലിമിറ്റഡുമായി കൈകോര്‍ത്തു. കരാറിന്റെ ഭാഗമായി ജെ.സി.ബി യുടെ ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള ഉല്‍പന്ന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ക്കും, യന്ത്രങ്ങള്‍ക്കും ആവശ്യമായ ധനസഹായം ചോളമണ്ഡലം നല്‍കും.

'ജെ.സി.ബി യുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരണാണ്‌. ഇന്ത്യയുടെ വികസനത്തില്‍ അടിസ്ഥാന സൗകര്യ മേഖല പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. ഇന്ത്യന്‍ ഉപഭോക്താകള്‍ക്ക്‌ ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‌കുന്ന ഒരു പ്രധാന കമ്പനിയാണ്‌ ജെ.സി.ബി.

ഈ കൂട്ടുകെട്ട്‌ ഞങ്ങളെ മികച്ച രീതിയില്‍ വളരുവാന്‍ സഹായിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക്‌ മികച്ച സേവങ്ങള്‍ എത്തിക്കുവാനും സഹായിക്കുന്നു എന്ന്‌ ചോളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റ്‌ ആന്റ്‌ ഫിനാന്‍സ്‌ കമ്പനി ലിമിറ്റഡ്‌ എക്‌സിക്യുട്ടീവ്‌ വൈസ്‌ ചെയര്‍മാനും മാനേജിങ്ങ്‌ ഡയറക്ടറുമായ എന്‍.ശ്രീനിവാസന്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ ഉത്‌പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി വൈവിധ്യമാര്‍ന്ന ഉന്ന്നങ്ങളാണ്‌ ഇന്ത്യയില്‍ ജെ.സി.ബി പുറത്തിറക്കിയിട്ടുള്ളത്‌. 2,50,000ല്‍ അധികം മെഷിനുകളാണ്‌ രാജ്യത്ത്‌ വിറ്റഴിച്ചിട്ടുള്ളത്‌.

Advertisment