Advertisment

താരന്‍ ശമിക്കാനും മുടികൊഴിച്ചിലിനും കറ്റാര്‍ വാഴ

New Update

മുടിയുടെ ആരോഗ്യത്തിനും താരന്‍ ശമിക്കാനും കറ്റാര്‍ വാഴ വളരെ നല്ലതാണ്. വരണ്ട തലയോട്ടിയാണ് താരന്റെ പ്രധാന കാരണം. താരനുണ്ടാവുന്നത് മുടികൊഴിച്ചിലിനും കാരണമാകും. ഇതിനു ഫലപ്രദമായ ഒരു ഔഷധമാണ് കറ്റാര്‍ വാഴ.

publive-image

കറ്റാര്‍ വാഴയുടെ തണ്ട് എടുത്ത് പുറമെയുള്ള തൊലി ചെത്തിക്കളയണം. നല്ല കനമുള്ള തടയാണെങ്കില്‍ രണ്ടെണ്ണം മതി. അതിന്റെ ഉള്ളില്‍ നിന്നു കിട്ടുന്ന ജെല്ലാണ് എടുക്കേണ്ടത്. മിക്സിയിലിട്ട് നന്നായി അരയ്ക്കണം. വെള്ളം ചേര്‍ക്കേണ്ടതില്ല. നല്ല കുഴമ്പുപരുവത്തില്‍ അരയണം. ആ കുഴമ്പ് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കണം. തലയില്‍ നല്ല തണുപ്പ് അനുഭവപ്പെടും. തലവേദനയ്ക്കും താരനും ഫലപ്രദമായ ഒരു ഔഷധമാണ് കറ്റാര്‍വാഴ.

Kattar Vazha
Advertisment