Advertisment

ദേശീയ പാതയില്‍ ഏഴു വാഹനങ്ങള്‍ കൂടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്

New Update

കൊല്ലം :ദേശീയ പാതയില്‍ ശങ്കരമംഗലം ജംഗ്ഷനില്‍ പോലീസ് സ്റ്റേഷന്‍ സമീപത്തു ഏഴു വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് അഞ്ചു പേര്‍ക്ക് പരിക്കേറ്റു .റോഡ്‌ കുറുകെ കടന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് അപകടതിനിടയക്കിയത് .

വാന്‍ കല്നടക്കാരെ കണ്ടു പെട്ടെന്ന് ബ്രേക്കിട്ട് എതിരെ വന്ന മിനി ലോറിയിലും രണ്ടു ബൈകുകളിലും തട്ടി .ഈ സമയം വാനിനു പിന്നില്‍ വന്ന വാഹനങ്ങള്‍ ഒന്നിന് പിന്നില്‍ ഒന്നായി ഇടിച്ചു .ബൈക്ക് ,മിനി ബസ്‌ ,കാര്‍ എന്നിവയാണ് അപകടത്തില്‍ പെട്ടത് .ഇരു ചക്ര വാഹന യാത്രക്കാരായ നൌഫല്‍ ,സക്കീര്‍ ,മിനി ലോറി ഡ്രൈവര്‍ മുരളീധരന്‍ ,വാന്‍ ഡ്രൈവര്‍ സുരേഷ് ,മിനി ബസ്‌ ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് .

വാനിനും ബസിനും ഇടയില്‍പ്പെട്ട ബൈക്ക് യാത്രക്കാരെ ഏറെ പാടുപെട്ടാണ് പുറത്തെടുത്തത് .കൊച്ചിയില്‍ നിന്നും മത്സ്യ തൊഴിലാളികളുമായി കുളച്ചലിലെക്ക് പോകുകയായിരുന്നു മിനി ബസ്‌ .ദേശീയ പാതയില്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു .പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ പോലീസ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത് .അഗ്നിശമന സേനയെത്തി വാഹനങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു .

accident
Advertisment