Advertisment

'പദ്മാവതി' പ്രതിക്ഷേധം കൈവിട്ടു. നഹർഗഢ് കോട്ടയിൽ മൃതദേഹം കണ്ടെത്തി. സമീപത്ത് സിനിമയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളും

author-image
ജെ സി ജോസഫ്
New Update

ജയ്പുർ∙ പദ്മാവതി സിനിമയ്ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി രാജസ്ഥാനിലെ ജയ്പുരിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള  നഹർഗഢ് കോട്ടയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാളെയും തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തുള്ള പാറകളിൽ സിനിമയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ നിലയിലാണ് .

publive-image

 

ഒരു പാറയിൽ ‘പദ്മാവതിയെ എതിർത്ത്’ എന്നും മറ്റൊന്നിൽ ‘പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങൾ കൊല്ലുകയേ ഉള്ളു’വെന്നും എഴുതിയിട്ടുണ്ട്. ബ്രഹ്മപുരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

എന്നാലിതു ആത്മഹത്യയാകാമെന്നും ഇങ്ങനെയല്ല ഞങ്ങളുടെ പ്രതിഷേധ രീതിയെന്നും കർണി സേന പ്രസിഡന്റ് മഹിപാൽ സിങ് മക്രാന അറിയിച്ചു. സംഭവത്തെ നിശിതമായി വിമർശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ രീതി കൈവിട്ടുപോയെന്നു ബിജെപി അഭിപ്രായപ്പെട്ടു.

സാഹചര്യങ്ങളുടെ ഗുണഫലം മറ്റാരോ എടുക്കുകയാണെന്നും ബിജെപി നേതാവ് വൈഭവ് അഗർവാൾ വ്യക്തമാക്കി. ഇതൊരു പ്രേതകഥയെ അനുസ്മരിപ്പിക്കുന്നുവെന്നും നമ്മൾ ഒരു ജനാധിപത്യത്തിലാണു ജീവിക്കുന്നതെന്നു വിശ്വസിക്കാനാകുന്നില്ലെന്നും സംവിധായകൻ ശ്യാം ബെനഗൽ അറിയിച്ചു.

രജപുത്ര രാജ്ഞിയായ പദ്മാവതിയും രാജ്യം കീഴടക്കാനെത്തിയ അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ഒരു സ്വപ്നത്തിലായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നുവെന്നാണു പ്രചാരണം. എന്നാൽ അങ്ങനെയൊരു സീൻ ഇല്ലെന്നു ബന്‍സാലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ദീപികാ പദുക്കോൺ ആണ് പദ്മാവതിയായി അഭിനയിക്കുന്നത്. മഹാറാവൽ രത്തൻ സിങ് ആയി ഷാഹിദ് കപൂറും അലാവുദ്ദിൻ ഖിൽജിയായി രൺവീർ സിങ്ങും അഭിനയിക്കുന്നു. ഡിസംബർ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ ബോർഡിന്റെ തീരുമാനം വൈകുന്നതിനാൽ റിലീസിങ് തീയതി നിർമാതാക്കൾ നീട്ടി വച്ചിരിക്കുകയാണ്.

 

deepika pathmavathi
Advertisment