Advertisment

പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

author-image
ഫിലിം ഡസ്ക്
New Update

ന്യൂഡല്‍ഹി:  പദ്മാവതി സിനിമക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ മുഖ്യമന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പ്രീം കോടതി. പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ടു നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിമര്‍ശനനം നടത്തിയത്.

Advertisment

publive-image

ഭരണ കേന്ദ്രങ്ങളിലുള്ളവര്‍ സിനിമക്കെതിരെ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി. സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലുള്ള വിഷയമാണെന്നിരിക്കേ ഉത്തരവാദിത്ത്വമുള്ള പദവികളിലിരിക്കുന്നവര്‍ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും കോടതി സൂചിപ്പിച്ചു.

സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാലും പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നായിരുന്നു രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ പരസ്യമായി പറഞ്ഞത്. ഇതിനെതിരെയാണ് സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

സിനിമ കണ്ട് അത് പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സിബിഎഫ്സിയുടെ വിശേഷാധികാരത്തില്‍ പെട്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

 

 

Advertisment