Advertisment

പലവിധ രോഗങ്ങള്‍ക്കും മികച്ച ഔഷധമായി പാവല്‍

New Update

നിറയെ ഔഷധ ഗുണമുള്ള ഒന്നാണ് പാവല്‍. ഇതിന്റെ കായ്, ഇല, തണ്ട് എന്നിവ ഔഷധ യോഗ്യമാണ്. പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി പാവയ്ക്ക ഉപയോഗിക്കുന്നു. പാവയ്ക്ക ജ്യൂസ് കുടിക്കുന്നതും അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേർത്ത് കഴിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്.

Advertisment

publive-image

അർശസ്സിനെ തടയുന്ന നല്ലൊരു ഔഷധമാണ് പാവയ്ക്ക. പാവലിന്റെ വേര് അരച്ച് മോരിൽ ചേർത്ത് സേവിക്കുന്നതും ഒരു പാവയ്ക്കയും അരയാലിന്റെ രണ്ടോ മൂന്നോ ഇലയും ചേർത്ത് ചതച്ച് മോരുമായി കലക്കി ദിവസം ഒരു നേരം കഴിക്കുന്നതും അർശ്ശസിന് ശമനമുണ്ടാക്കും. പാവലിന്റെ ഇലയുടെ നീര് മഞ്ഞപ്പിത്ത നിയന്ത്രണത്തിന് നല്ലതാണ്.

കൂടാതെ ശരീരത്തിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ശമിക്കുവാൻ പാവയ്ക്ക അരച്ച് വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ മതി. പാവലിന്റെ ഇല വിഷ നിയന്ത്രണത്തിന് നല്ലതാണ്. കൃമി കീടങ്ങളുടെ വിഷാംശം ചർമത്തിലേറ്റാൽ കടിച്ച ഭാഗത്ത് പാവലിന്റെ ഇല അരച്ചു പുരട്ടുന്നത് നീര് വരുന്നത് തടയും. കായം, ഇന്തുപ്പ് എന്നിവയൊടോപ്പം പാവൽ ഇലയുടെ നീരും ചേർത്ത് കഴിച്ചാൽ കൃമി രോഗങ്ങൾ ശമിക്കും.

ഉള്ളം കാൽ പുകച്ചിലിന് പാവൽ ഇല നല്ലൊരു ഔഷധമാണ്. പാവൽ ഇലയുടെ നീര് മൂന്നു ദിവസവും മൂന്നു പ്രാവശ്യം കാൽ വെള്ളയിൽ തേച്ച് തിരുമ്മിയാൽ ഉള്ളം കാലിലെ പുകച്ചിലിന് ശമനമുണ്ടാകും.

Ayurveda
Advertisment