Advertisment

പാലക്കാട് മെഡിക്കൽ കോളേജിനോടുള്ള വിവേചനം എസ്.സി/എസ്.ടി വിഭാഗത്തോടുള്ള വഞ്ചന: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

പാലക്കാട്:  മെഡിക്കൽ കോളേജിനോടുള്ള ഭരണാധികാരികളുടെ വിവേചനം എസ്.സി/എസ്.ടി വിഭാഗത്തോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല വൈസ് പ്രസിഡന്റ് പി.ഡി രാജേഷ്.

Advertisment

ആരോഗ്യ മേഖലയിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അവസരം തുറന്നു നൽകുക എന്ന ലക്ഷ്യത്തിലാണ് 4 വർഷങ്ങൾക്ക് മുമ്പ് പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കുന്നത്.

ആകെയുള്ള 100 എം.ബി.ബി.എസ് സീറ്റുകളിൽ 70 സീറ്റ് പട്ടികജാതി വിദ്യാർത്ഥികൾക്കായും 2 സീറ്റ് പട്ടിക വർഗ വിദ്യാർത്ഥികൾക്കായും ഇവിടെ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ നിയമനത്തിലും സംവരണം നിലനിൽക്കുന്നു.

അധികൃതരുടെ അനാസ്ഥ മൂലം ഇന്ന് വിദ്യാർത്ഥികൾക്ക് മതിയായ പഠന സംവിധാനങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. 40 % അധ്യാപകരുടെയും 52% റെസിഡന്റ് ഡോക്ടർമാരുടെയും കുറവ് മൂലം അടുത്ത വർഷം മെഡിക്കൽ കോളേജിൽ പ്രവേശനം നടത്തരുതെന്ന് മെഡിക്കൽ കൗൺസിൽ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നു.

അധികൃതരുടെ അനാസ്ഥയും മെഡിക്കൽ കോളേജിനോടുള്ള വിവേചനവുമാണ് ഇതിന് പിന്നിൽ. അതിലുപരി പട്ടികജാതി പട്ടികവർഗ വിഭാഗത്തോടുള്ള വഞ്ചനയും കൂടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതിയായ അധ്യാപകരെയും റെ സിഡൻറ് ഡോക്ടർമാരെയും നിയമിച്ചും മറ്റു ആവശ്യമായ മുഴുവൻ സജ്ജീകരണങ്ങൾ ഒരുക്കിയും അടുത്ത വർഷത്തെ എം.ബി.ബി.എസ് പ്രവേശനം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം ഫ്രറ്റേണിറ്റി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisment