Advertisment

പെറ്റായുടെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍" അവാര്‍ഡ്‌ ഒരു കുരങ്ങിന്.

author-image
admin
New Update

publive-image

Advertisment

People for the Ethical Treatment of Animals " ഇതാദ്യമായി ഒരു കുരങ്ങിനെ പേര്‍സണ്‍ ഓഫ് ദി ഈയര്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നു. 2011 ല്‍ ഇന്തോനേഷ്യയിലെ സുലേവാസി ദ്വീപില്‍ വച്ച് ബ്രിട്ടീഷ് വൈല്‍ഡ്‌ ലൈഫ് ഫോട്ടോ ഗ്രാഫര്‍ ഡേവിഡ് സ്ലേട്ടറുടെ ക്യാമറയില്‍ ഏറെ നേരം നോക്കിയിരുന്ന 'നരുത്തോ' എന്നു പേരുള്ള ഈ കുരങ്ങന്‍ അറിയാതെ ക്യാമറയുടെ ക്ലിക്ക് ബട്ടണ്‍ അമര്‍ത്തുകയും അതുവഴി ഒരു മനോഹരമായ സെല്‍ഫി പിറവിയെടുക്കുകയുമായിരുന്നു.

publive-image

ക്യാമറമാറ്റിവച്ചു കസേരയില്‍ വിശ്രമിക്കുകയാ യിരുന്നു ഫോട്ടോഗ്രാഫര്‍ . ക്ലിക്ക് ആയശേഷം ക്യാമറ ശ്രദ്ധിച്ചപ്പോഴാണ് അദ്ദേഹം ഈ സെല്‍ഫി കാണുന്നത്. കുരങ്ങ് എടുത്ത ഫോട്ടോ എന്ന നിലയില്‍ ഇത് കോപ്പി റൈറ്റ് നിയമങ്ങള്‍ക്ക് എതിരാണെന്ന് കണ്ടെത്തിയെങ്കിലും കുരങ്ങ് ഒരു വസ്തുവല്ല മറിച്ച് ജീവിയാണ് എന്ന വസ്തുത പരിഗണിച്ചാണ് PETA ഈ അവാര്‍ഡ് നരുത്തോ ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

Advertisment