Advertisment

പ്രിയ ദിലീപ്, താങ്കള്‍ ഡൈവോഴ്സ് ചെയ്യുകയോ വീണ്ടും കെട്ടുകയോ എന്തുവേണേലും ചെയ്യുക, പക്ഷേ ഈ അഭിമുഖം തരംതാണതായിപ്പോയി. പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് ക്യാൻസറും ഡൈവോഴ്‌സും ധീരമായി അഭിമുഖീകരിച്ച മംമ്‌ത മോഹൻദാസിനെ കണ്ടുപഠിക്കണം

New Update

ദിലീപ്, നിങ്ങൾ ഡൈവോഴ്സ് ചെയ്യുകയോ വേറെ കെട്ടുകയോ എന്തുവേണേലും ചെയ്യ്. കേരളത്തിൽ അത്യാവശ്യം ബോധമുള്ള ആർക്കും ഇത് ഒരു പ്രെശ്നം അല്ല. ഒരു പുതിയ വാർത്തയും അല്ല .

Advertisment

ഡിവോഴ്സ് ആവുന്നത് ചിലപ്പോ ഭർത്താവിന്റെയോ ഭാര്യയുടെയോ ഒരാളുടെ കുഴപ്പം കൊണ്ടായിരിക്കും , അല്ലെങ്കിൽ രണ്ടു പേരുടെയും കുഴപ്പം, മറ്റു ചിലപ്പോ രണ്ടു പേർക്കും ഒരു കുഴപ്പവുമില്ല പക്ഷെ ഒരു മിച്ചു ജീവിക്കുവാൻ ഇഷ്ടമില്ലാത്തത് കൊണ്ട്. ഈ വന്ന കാലത്തു വിവാഹമെന്ന പ്രസ്ഥാനത്തിന്റെ നില നില്പിനു് തന്നെ അനിവാര്യമായ ഘടകം ആണ് ഡൈവോഴ്സ്. പല ജീവിതങ്ങളൂം, പല കുഞ്ഞുങ്ങളുടെയും ജീവിതം ഇത് കാരണം രക്ഷപെടുന്നുണ്ട്.

publive-image

മാരിയേജ് കൗൺസിലർമാർ പറയുന്ന ഒരു കാര്യം, വിവാഹം കഴിക്കുന്നത് സ്വന്തം സുഹൃത്‌വലയത്തിൽ നിന്നുള്ള ആൾ ആണെങ്കിൽ അതാണ് ആണ് ഏറ്റവും നല്ലതു എന്നാണ്. ഒരു പരിചയവും ഇല്ലാത്ത ഒരാളെ കെട്ടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതു ഇത് തന്നെ. അത് കൊണ്ട് നിങ്ങൾ കാവ്യാ മാധവനെ കെട്ടിയതു നല്ല തീരുമാനം...

പ്രശ്നങ്ങളില്ലാത്ത മനുഷ്യർ ഈ ലോകത്തില്ലല്ലോ. അപ്പോൾ നിങ്ങളെ പോലെയുള്ള പോപ്പുലർ ആയ വ്യക്തികൾ അവരുടെ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യുന്നു എന്നറിയാൻ പബ്ലിക്കിനു താല്പര്യം കാണും. സ്വഭാവികമായും മീഡിയ അറ്റൻഷൻ കൂടും.

പിന്നെ, ഒരു മനുഷ്യനെ അളക്കാൻ ഏറ്റവും ഈസിയായ മാർഗമാണ് അയാൾ പ്രതിസന്ധികളിൽ എങ്ങനെ പ്രതികരിക്കുന്നു , എങ്ങനെ നേരിടുന്നു , അപ്പോഴുള്ള അവരുടെ ചിന്താ പ്രക്രിയകൾ (thought process) എന്താണ് എന്നൊക്കെ അറിയുന്നത്.

നിങ്ങളുടെ ഈ ഇന്റർവ്യൂ ഒരു പരാജയമായതു അതുകൊണ്ടു തന്നെയാണ്. ഊത്തെന്നും,

വ്യംഗ്യമായി ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ സ്വയം ഇളഭ്യനാകുകയേ ഉള്ളു .

മാത്രവുമല്ല ആ ഇന്റർവ്യൂ കണ്ടാൽ അറിയാം അത് നേരത്തെ തന്നെ എഴുതി തയാറാക്കിയ സ്ക്രിപ്റ്റ് ആണ് . എന്നിട്ടും കുളമാക്കിയെങ്കിൽ, you are at a lonely place and you need new friends who can give you good advice.

ഒരു നല്ല PR ഏജൻസിയെ പിടിച്ചിരുന്നെങ്കിൽ അവരെഴുതി തരുമായിരുന്നു കൊള്ളാവുന്ന ഒരെണ്ണം.

അതുമല്ലെങ്കിൽ നിങ്ങളുടെ തന്നെ സുഹൃത്ത് മംമ്‌ത മോഹൻദാസിന്റെ അടുത്ത് ചോദിക്കാമായിരുന്നു. കാരണം അവർ ക്യാൻസറും, ഡൈവോഴ്‌സും എല്ലാം ധീരമായി അഭിമുഖീകരിച്ചു, പരസ്യമായി വിഴുപ്പലക്കാതെ, കരയാതെ, തന്റേടത്തോടെ എങ്ങനെ നേരിടണമെന്ന് മലയാളികൾക്ക് കാണിച്ചു തന്ന സ്ത്രീ ആണ് .

എന്തായാലും ആരും ആവശ്യപ്പെടാതെയുള്ള ദിലീപിന്റെ ഈ "ന്യായീകരണ മുഖം" നിലവിലെ സംസ്ഥാന സർക്കാരിനെ അനുസ്മരിപ്പിക്കുന്നു..!

Dhileep
Advertisment