Advertisment

മറവിയെ മറികടക്കാം

New Update

കുട്ടികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മറവി. അത് അവരുടെ പഠനത്തെ സാരമായി ബാധിക്കുന്നു. മറവിയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് എബ്ബിംഗ് ഹോസാണ്. പഠിച്ച കാര്യങ്ങൾ പുന:സ്മരിക്കാ൯ ശ്രമിക്കുമ്പോൾ അതിലുണ്ടാകുന്ന പരാജയമാണ് മറവി.

Advertisment

boy

പുതിയ കാര്യങ്ങൾ പഠിച്ചു തുടങ്ങുമ്പോൾ പഴയകാര്യങ്ങൾ മറന്നു പോകുന്ന അവസ്ഥയാണ് Retroactive inhibition. പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ പഴയ കാര്യങ്ങൾ ഇടയ്ക്ക് കയറി വരുന്ന അവസ്ഥയാണ് Proactive inhibition. മറവിയുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണിവ.

മാനസികാരോഗ്യക്കുറവുള്ള കുട്ടികളിലും ആത്മവിശ്വാസക്കുറവുള്ള കുട്ടികളിലും ഓ൪മ്മ (memory) നിലനിർത്താൻ ഏറ്റവും അനുയോജ്യമായ പഠനരീതിയാണ് അംശപഠനം.ഭാഗികരീതിയിൽ പഠിക്കേണ്ട കാര്യങ്ങൾ പല ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം ഹൃദസ്ഥമാക്കി ഓർമ്മയിൽ സൂക്ഷിക്കാനാകും. സമഗ്രരീതിയാണ് സ്മരണ നിലനിർത്താൻ മറ്റൊരു എളുപ്പവഴി.

ഇതിൽ ഓരോ പ്രാവശ്യവും പാഠ്യവസ്തു ആദ്യാവസാനം ആവ൪ത്തിക്കുന്നു. ഓർമ്മയെ സഹായിക്കുന്ന മറ്റൊരു പഠനരീതിയാണ് വ൪ഗ്ഗീകരണ രീതിയും താളബദ്ധരീതിയും. ഗദ്യത്തെക്കാൾ എളുപ്പത്തിൽ പദ്യം പഠിക്കാൻ സാധിക്കുന്നത് അത് താളബദ്ധമായതിനാലാണ്. ഒന്നിലധികം കാര്യങ്ങൾ ഓർമ്മിക്കേണ്ടി വരുമ്പോൾ അവയെ വ൪ഗ്ഗീകരിച്ച് പഠിക്കുന്നതാണ് ഉത്തമം.

Memory lose
Advertisment