Advertisment

മലിനജലം കുടിക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ ! ഭക്ഷണം പാകം ചെയ്യുവാനും കുടിക്കുവാനും പാത്രം കഴുകുവാനും ഉപയോഗിക്കുന്നത് ഈ വെള്ളം തന്നെ !

author-image
admin
New Update

ബീഹാറിലെ പലാമു ജില്ലയിലുള്ള നൂറു പഞ്ചായത്തിലെ ലോത്തര്‍വാ (LOTARVA) ഗ്രാമത്തിലുള്ള UP സ്കൂളിലെ കുഞ്ഞുങ്ങളാണ് കുടിവെള്ളമില്ലാത്തതുമൂലം തൊട്ടടുത്ത നദിയിലെ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഈ വെള്ളമുപയോഗിച്ചാണ് സ്കൂളില്‍ ഉച്ചഭക്ഷണവും തയ്യാറാക്കുന്നത്.

Advertisment

publive-image

ഭക്ഷണം കഴിച്ചശേഷം കുട്ടികള്‍ വെള്ളം കുടിക്കുന്നതും പാത്രം കഴുകുന്നതും നദിയില്‍ത്തന്നെയാണ്. വേനല്‍ക്കാലത്ത് നദി വറ്റുമ്പോള്‍ നദിയില്‍ അവിടവിടെയായി വലിയ കുഴികള്‍ കുഴിച്ചാണ് വെള്ളം ശേഖരിക്കുന്നത്. സ്കൂളില്‍ ബോര്‍വെല്‍ ഉണ്ടെങ്കിലും അതില്‍ വെള്ളമില്ല. അടിയില്‍ പാറയാണ്‌. മറ്റു സ്ഥലം നോക്കി ബോര്‍ വെല്‍ ആഴത്തില്‍ കുഴിക്കാനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

publive-image

180 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ ആകെ രണ്ടദ്ധ്യാപകര്‍ മാത്രമാണുള്ളത് എന്നതും വാസ്തവമാണ്. എട്ടാം ക്ലാസ്സുവരെയുള്ള എല്ലാ വിഷയങ്ങളും ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് പഠിപ്പിക്കുന്നത്‌. ഇതില്‍നിന്നുതന്നെ ആ കുഞ്ഞുങ്ങളുടെ ഭാവി എന്താകുമെന്നു നമുക്കൂഹിക്കാവുന്നതേയുള്ളു.. അല്‍പ്പം ആശ്വാസം ഉള്ളത് പല ക്ലാസുകളിലേക്കും വിദ്യാര്‍ഥികള്‍ ഇല്ല എന്നതാണ്.

publive-image

വെള്ളമില്ലെന്നു മാത്രമല്ല ഇവിടെ ശുചിമുറിയുമില്ല. എല്ലാത്തിനും വെളിമ്പ്രദേശവും നദിക്കരയുമാണ് ശരണം. ഈ ഒരു സ്കൂള്‍ മാത്രമല്ല ബീഹാറിലെ ഗ്രാമീണ മേഖലയിലുള്ള ഒട്ടുമിക്ക സ്കൂളുകളുടെയും അവസ്ഥ ഇതില്‍നിന്നു വ്യത്യസ്തമല്ല. സര്‍ക്കാര്‍ ശുചിത്വമിഷന്‍റെ ഭാഗമായി കക്കൂസുകളും കുടിവെള്ള ലഭ്യതയും ഗ്രാമങ്ങളില്‍ വരെ ലഭ്യമാക്കുന്നു എന്നാണു പറയുന്നത്. എന്നാല്‍ ഭാരതത്തിലെ പല ഗ്രാമങ്ങളുടെയും സ്ഥിതി ഇന്നും അതിദയനീയമാണ്.

LOTARVA
Advertisment