Advertisment

"വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. .,വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും ".

New Update

സീമാ രജിത്‌ 

Advertisment

publive-image

കുഞ്ഞുണ്ണിമാഷിന്റെ ഈ വരികൾ കേൾക്കാത്തവരായി ആരും തന്നെ ഇല്ലാ. വായന അറിവ് വർധിപ്പിക്കും. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധതരത്തിലുള്ള വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു. ഒരു വ്യക്തി ലോകത്തെ കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതും ഭാഷയിലൂടെയാണ് .നാം ഏവരും ലോകത്തെ ഗ്രഹിച്ചു തുടങ്ങുന്നത് ജനിച്ചപ്പോൾ മുതൽ നാം കേൾക്കുന്ന മാതൃഭാഷയിലൂടെയാണ് . പ്രത്യേകമായ ഒരു പരിശീലനവും കൂടാതെ തന്നെ മാതൃഭാഷ ബോധം ജന്മസിദ്ധമായി തന്നെ നമ്മൾ ഗ്രഹിക്കുന്നു . കൂടുതൽ അറിവുകൾ ഗ്രഹിക്കുവാനായി നാം പുസ്തകങ്ങളെ ആശ്രയിച്ചേ മതിയാവു . ഈ ലോകത്തെ പല വീക്ഷണകോണുകളിൽ കൂടി നോക്കി കാണുവാൻ വായനാശീലം നാം കുട്ടികളിൽ വളർത്തേണ്ടതായുണ്ട് . കുട്ടിക്കാലത്തു വായനശാലകൾ എനിക്ക് അന്യം ആയിരുന്നു എങ്കിലും വീണു കിട്ടുന്ന ഇടവേളകളിൽ കിട്ടുന്ന മാഗസിനുകളും , കഥാപുസ്തകങ്ങളും ഒരുപാടു പ്രാവിശ്യം പാഠ്യ പുസ്‌തകത്തിൽ ഒളിച്ചു വെച്ച ഒരു കുട്ടികാലം ഉണ്ടായിരുന്നു .

എംടിയുടെയും , മലയാറ്റൂർ ന്റിന്റെയും , എം മുകന്ദൻ ,ഒവി വിജയൻ , വിലാസിനി ഇവരുടെ എല്ലാം കഥകൾ നാളെയുടെ ഒരു വിശാല ലോകം എനിക്ക് തുറന്നു നൽകിയിട്ടുണ്ട് . നാട്ടിൻപുറത്തെ സ്കൂളിൽ പഠിച്ച എനിക്ക് ഐ.എ.എസ് എന്ന മൂന്ന് വാക്ക് സ്വാപ്നതുല്യം തന്നെ ആയിരിന്നു ​.അത് മനസ്സിലാക്കാൻ സാധിച്ചത് മലയാറ്റൂരിന്റെ യന്ത്രം എന്ന നോവലിലൂടെയാണ് .​ ഇന്ത്യൻ ഭരണ യന്ത്രത്തിന്റെ കഥയാണ്‌ യന്ത്രം. അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകൾ നമുക്ക് കാണിച്ചു തരുന്നു. . അതി ജീവനത്തിനായി പെടാ പാട് പെടുമ്പോഴും സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി അയാൾ അതെല്ലാം സധീരം നേരിടുകയാണ്. കഥകൾ ചിലപ്പോൾ സാങ്കൽപ്പികം ആയിരിക്കും എങ്കിലും ഒരു പരുതി വരെ വായനക്കാരനെ വായനയുടെ അറിവിന്റെ ​ഉത്തുംഗ പർവതത്തിൽ എത്തിക്കുന്നു .

നാട്ടിൻ പുറത്തു ജനിച്ചു വളർന്ന ഞാൻ സ്വപ്നം കണ്ടു നടന്ന ഒരു മേഖലയിൽ പ്രവത്തിക്കുന്ന കുറച്ചു കൂട്ടുകാരെ അടുത്തുഅറിയുവാൻ കഴിഞ്ഞതിൽ ഇന്നും വളരെയേറെ ആനന്ദിക്കുന്നു അതുപോലെ യാത്ര പോകാൻ ഇഷ്ടമില്ലാത്തതായി ആരുണ്ട്? യാത്രയുടെ മോഹനവാഗ്ദാനവുമായി എത്തിയിരിക്കുന്നത് എത്ര എത്ര സഞ്ചാരനോവലുകൾ ആണ്. ഇന്നും എന്റെ മനസ്സിൽ നിൽക്കുന്ന ഒരു നോവൽ ആണ് 'വിലാസിനി' എന്ന തൂലികാനാമമുള്ള എം.കെ. മേനോൻ 1980-ൽ പ്രസിദ്ധീകരിച്ച ബൃഹത് നോവല ആയ അവകാശികൾ.ഇ നോവലിന്റെ പശ്ചാത്തലം മലേഷ്യ ആണ്.മലേഷ്യയുടെ തലസ്ഥാനമായ കോലംപുർ കൂടാതെ നോവലിസ്റ്റിന്റെ സാങ്കല്പിക സൃഷ്ടിയായ തന്ചോന്ഗ് ബസാർ എന്നീ നഗരങ്ങളിലാണ്.

കാടിനെ ഗാഢമായി പ്രണയിക്കുവാന്‍, വനസൗന്ദര്യം ആവോളം ആസ്വദിക്കുവാൻ വാക്കുകളും ചിത്രങ്ങളുമായി നമുക്കു മുന്‍പിൽ എത്ര തരം പുസ്തകങ്ങൾ അതുപോലെ തന്നെ നമ്മുടെ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും .മഹാഭാരതത്തിലെ ഭീമസേനൻ കുറച്ചു അടുത്ത് അറിയുവാൻ സാധിച്ചത് എം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലായ രണ്ടാമൂഴംത്തിൽ കൂടിയാണ് . മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. മഹാഭാരതത്തിൽ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തിൽ വളരെ അടുത്ത് നോക്കികാണാൻ കഥാകാരൻ ശ്രമിക്കുന്നു.

വെറുതെ ഒരു രസത്തിനും, നേരംപോക്കിനും വായന തിരഞ്ഞെടുക്കുന്നവർ മുതൽ വായനയെ വളരെ ഗൗരവമായി സമീപിക്കുന്നവർ.വായനശീലവും വായനയ്ക്കായി തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളും ഒരു വ്യക്തിയുടെ സ്വഭാവ ഘടനയിൽ നല്ല ഒരു പങ്കു വഹിക്കുന്നുണ്ട് . ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ അതുപോലെ ഗാന്ധിജിയുടെ ആത്മകഥ ആയ - എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ,ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ അതിപ്രശസ്തമായ ഒരു നോവലാണ് ദി ആൽക്കെമിസ്റ്റ്.

എഴുതിയാൽ തീരാത്ത മാത്രം പുസ്‌തകങ്ങൾ വിവിധങ്ങളായ ഭാഷയിൽ ഓരോ വായനക്കാരെയും കാത്തിരിക്കുന്നു ഇന്ന് വായന കൂടുതലായും നടക്കുന്നത് , ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. അച്ചടി പുസ്‌തകങ്ങൾ മാറി എല്ലാം നമ്മുടെ വിരൽത്തുമ്പിൽ എത്തി നിൽക്കുന്നു , നഷ്ടമാകുന്ന പുസ്‍തകത്താളുകളും, അതിൽ ഒളിപ്പിച്ചു വെയ്ക്കുന്ന മയിൽ പീലിയും എല്ലാം തന്നെ നമ്മുടെ കുട്ടികളിലേക്ക് എത്തിച്ചു കൊടുക്കുവാനുള്ള ഒരു ചെറിയ ശ്രമത്തിനായി നമുക്കും പങ്കാളികൾ ആവാം .

Reading
Advertisment