Advertisment

വീട്ടില്‍ത്തന്നെ നല്ല മല്ലിയില കൃഷി ചെയ്തെടുക്കാം

New Update

മല്ലിയില ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.  വീട്ടില്‍ത്തന്നെ നമുക്ക് നല്ല മല്ലിയില കൃഷി ചെയ്തെടുക്കാവുന്നതാണ്. നല്ല പരന്ന നാല് ഇഞ്ച് ആഴമെങ്കിലുമുള്ള ദ്വാരമിട്ട പ്ലാസ്റ്റിക് ട്രേകള്, ഗ്രോബാഗ്, ചട്ടി, ചാക്ക്  എന്നിവയൊക്കെ കൃഷിക്ക് വേണ്ടി ഉപയോഗിക്കാം.

Advertisment

publive-image

1:1:1 എന്ന അനുപാതത്തില്‍ മണ്ണ്, മണല്‍/ചകിരിച്ചോര്‍ ,കമ്പോസ്റ്റ്, ചാണകപ്പൊടി. എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് (കുറേശ്ശെ) ചേര്‍ത്ത് നാല് ഇഞ്ച് കനത്തില്‍ നിറയ്ക്കുക. മല്ലി വിത്ത്  ഒരു പേപ്പറില്‍ വച്ച് ഒരു റൂള്‍ത്തടി കൊണ്ട് അമര്‍ത്തി പിളര്‍ക്കുക.

ചട്ടിയില്‍ നിറച്ച മിശ്രിതത്തില്‍കൈ കൊണ്ട് ഒരിഞ്ച് ആഴത്തില്‍ വരഞ്ഞ് പിളര്‍ന്ന് വിത്തുകള്‍ വരിയായി ഇടുക.  7-9 ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കും

LEAF CORIANDER MALLI
Advertisment