Advertisment

വോഡഫോണ്‍ എം-പെസ-വിഎല്‍സിസി സഹകരണത്തിലൂടെ സൗന്ദര്യ സംരക്ഷണ സേവനങ്ങള്‍ എളുപ്പാമാകുന്നു

New Update

കൊച്ചി: പ്രമുഖ ഫിറ്റ്‌നസ്‌ ശൃംഖലയായ വന്ദന ലൂത്ത്ര കേള്‍സ്‌ ആന്‍ഡ്‌ കേര്‍വ്‌സുമായുള്ള (വിഎല്‍സിസി)  സഹകരണത്തിലൂടെ വോഡഫോണ്‍ എം-പെസ സൗന്ദര്യ, ആരോഗ്യ സംരക്ഷണ രംഗത്തേക്കു കൂടി പ്രവേശിച്ചു.  ഇന്ത്യയിലുടനീളമുള്ള വിഎല്‍സിസി കേന്ദ്രങ്ങളില്‍ എം-പെസയിലൂടെ ഇനി ഇളവുകളോടെ ഉടനടി  പേയ്‌മെന്റ്‌ നടത്താം.

Advertisment

ഭാര പരിപാലനം, ചര്‍മ്മ-കേശ സംരക്ഷണം, സൗന്ദര്യ-വ്യക്തിഗത ആരോഗ്യ സംരക്ഷണം  തുടങ്ങിയവയ്‌ക്ക്‌ എം-പെസ ഉപഭോക്താക്കള്‍ക്ക്‌ വിഎല്‍സിസിയില്‍ 60 ശതമാനം വരെ ഇളവു ലഭിക്കും.  കൂടാതെ ഉപഭോക്താക്കള്‍ക്ക്‌ പരമാവധി 50 രൂപ വരെ ലഭിക്കുന്ന അഞ്ചു ശതമാനം കാഷ്‌ബാക്കുമുണ്ട്‌.  ഇതിനായി എം-പെസ ഉപയോഗിച്ച്‌ പേയ്‌മെന്റ്‌ നടത്തിയാല്‍ മാത്രം മതി. publive-image

വിഎല്‍സിസിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക്‌ സുരക്ഷിതവും, സൗകര്യപ്രദവും, വേഗത്തിലും തങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി വിഎല്‍സിസിയില്‍ പേയ്‌മെന്റ്‌ നടത്തി സേവനം ലഭ്യമാക്കാമെന്ന്‌ വോഡഫോണ്‍ ഇന്ത്യ ഓപറേഷന്‍സ്‌ ഡയറക്‌ടര്‍ സുരേഷ്‌ കുമാര്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം ലളിതമാക്കാന്‍ വിഎല്‍സിസി എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്നും വോഡഫോണ്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുമായി സഹകരിക്കുന്നതില്‍ ആഹ്‌ളാദമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക്‌ ഇനി അനായാസം കറന്‍സി രഹിത ഇടപാടുകളിലൂടെ ലോകോത്തര ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാകുമെന്നും വിഎല്‍സിസി ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ്‌ ഡയറക്‌ടര്‍ സന്ദീപ്‌ അഹുജ പറഞ്ഞു.

ബാങ്ക്‌ ഇടപാടുകള്‍ ഇല്ലാത്തതും ഉള്ളതുമായ ഉപഭോക്താക്കള്‍ക്ക്‌ സുരക്ഷിതമായും വേഗത്തിലും മൊബൈലില്‍ ബാങ്കിങ്‌ നടത്താവുന്ന സംവിധാനമാണ്‌ വോഡഫോണ്‍ എം-പെസ. 1,40000 ത്തോളം വിതരണ ശൃംഖലയും 1.64 കോടി ഉപഭോക്താക്കളുമായി വോഡഫോണ്‍ എം-പെസ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ്‌ ബിസിനസ്‌ സംവിധാനമായി മാറിയിരിക്കുകയാണ്‌.

ഫിനാന്‍ഷ്യല്‍ ഇന്‍ക്ല്യൂഷനിലും, എം-കൊമേഴ്‌സിലും എം-പെസ ഇപ്പോള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. വോഡഫോണിന്റെ മൊബൈല്‍ പേയ്‌മെന്റിലുള്ള പരിചയത്തിന്റെ കരുത്തും വിതരണ വ്യാപ്‌തിയും ഐസിഐസിഐയുടെ സാമ്പത്തിക ഇടപാടുകളിലുളള സുരക്ഷയും എം-പെസയ്‌ക്കു പിന്തുണയാകുന്നു.

vodafone mobile
Advertisment