Advertisment

ശശി എന്നോട് ക്ഷമിക്കണം. ഇനി അവര്‍ നിങ്ങളെ ഉപദ്രവിക്കുന്നത് കാണാന്‍ എനിക്ക് ധൈര്യമില്ല. എനിക്ക് രക്ഷിക്കാനും സാധിക്കില്ല - ബി അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പ്

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ തമിഴ് സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. സംവിധായകനും നടനുമായ ശശികുമാറിന്റെ ചില സിനിമകളുടെ നിര്‍മാതാവായിരുന്നു അശോക്. ശശികുമാറിന്റെ ബന്ധുവുമാണ്.

Advertisment

പലിശക്കാരുടെ ശല്യത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ബി അശോക് കുമാര്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇനി പലിശക്കാര്‍ ശശികുമാറിനെ ഉപദ്രവിക്കുന്നത് കാണാന്‍ എനിക്ക് ധൈര്യമില്ല. എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനും സാധിക്കില്ല. ശശി എന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

publive-image

ആത്മഹത്യ കുറിപ്പലെ പ്രസക്ത ഭാഗങ്ങള്‍:

രണ്ടു വഴികള്‍ മാത്രമാണ് എനിക്ക് മുന്‍പിലെത്തുന്നത്. ഒന്നുകില്‍ അയാളെ കൊല്ലുക, അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുക. ആദ്യത്തേത് ഞാന്‍ തിരഞ്ഞെടുക്കില്ല കാരണം ഞാന്‍ ചെയ്യുന്ന പാപത്തിന് ഒരു കുടുംബമായിരിക്കും ദുരിതം അനുഭവിക്കുക. അതിനാല്‍ കൊല്ലുന്നില്ല. ആത്മഹത്യ ചെയ്യുന്നു. എനിക്ക് ഒരു നല്ല കുടുംബമുണ്ടായിരുന്നു. പക്ഷേ ഞാന്‍ അവര്‍ക്ക് ഒരു തരത്തിലും ഉപകാരപ്പെട്ടില്ല. ശശികുമാര്‍ എനിക്ക് ദൈവത്തേക്കള്‍ വലിയവനാണ്.

ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനി  നിര്‍മിച്ച ഒരു സിനിമ പോലും ഇതുവരെ ഇറങ്ങാതിരുന്നില്ല. പക്ഷേ ഞാന്‍ വലിയ ഒരു തെറ്റ് ചെയ്തു. പലിശക്കാരനായ അന്‍പ് ചെയാന്റെ കയ്യില്‍ നിന്ന് ഏഴ് കൊല്ലങ്ങള്‍ക്ക് മുന്‍പ് പണം കടം വാങ്ങി. അയാള്‍ ചോദിച്ച പലിശ  ഞാന്‍ നല്‍കിയിട്ടുണ്ട്. പക്ഷേ ആറ് മാസങ്ങളായി അയാളുടെ സ്വഭാവത്തില്‍ പലമാറ്റങ്ങളും കണ്ടു.

നിയമപരമായി നേരിട്ടാലും ഞാന്‍ ജയിക്കില്ല. കാരണം അവരൊക്കെ വലിയ ആളുകളാണ്.ഇനി പലിശക്കാര്‍ ശശികുമാറിനെ ഉപദ്രവിക്കുന്നത് കാണാന്‍ എനിക്ക് ധൈര്യമില്ല. എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനും സാധിക്കില്ല. ശശി എന്നോട് ക്ഷമിക്കണം, കള്ളന്‍മാരുടെ ഇടയില്‍ തനിച്ചാക്കി ഞാന്‍ പോകുന്നതിന്.

കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ അശോക്‌ കുമാറിനെ കണ്ടെത്തുകയായിരുന്നു. 43 വയസ്സായിരുന്നു.

suicide sashikumar
Advertisment