Advertisment

സംശയിക്കേണ്ട , ഇത് സര്‍ക്കാരാശുപത്രി തന്നെ ! സൂക്ഷിച്ചില്ലെങ്കില്‍ നായ്ക്കളുടെ കടി ഉറപ്പ്

author-image
admin
New Update

ഒഴിഞ്ഞു കിടക്കുന്ന ബെഡ്ഡിലെല്ലാം നായ്ക്കള്‍ ഇടംപിടിച്ചിരിക്കുന്നു. പുതിയ ആളുകളെ കണ്ടാല്‍ കരച്ചുകൊണ്ട് ചാടിവീഴും. സൂക്ഷിച്ചില്ലെങ്കില്‍ കടി ഉറപ്പ്. ചില കട്ടിലുകളില്‍ രോഗികളുണ്ട്. നായകള്‍ക്ക് അവര്‍ പരിചിതരായതിനാല്‍ അവരോടു വലിയ പ്രശ്നമില്ല.

Advertisment

എങ്കിലും രാത്രിയില്‍ തണുപ്പ് കൂടുമ്പോള്‍ ഇവര്‍ രോഗികള്‍ കിടക്കുന്ന കട്ടിലില്‍ ചാടിക്കയറും. ഓടിക്കാന്‍ ശ്രമിച്ചാല്‍ മുറുമുറുക്കും ,കൂട്ടത്തോടെ കുരച്ചുകൊണ്ടു വരും. നായകളുടെ താവളമായിക്കഴിഞ്ഞ ആശുപത്രിയില്‍, പ്രത്യേകിച്ചും വാര്‍ഡുകളില്‍ രാത്രിയിലേക്ക്‌ കൂട്ടിനും പട്ടികളെ ഓടിക്കാനുമായി വടിയും ആയുധങ്ങളുമായി ബന്ധുക്കളെ കൂട്ടിയാണ് മിക്ക രോഗികളും ആശുപത്രിയില്‍ കഴിയുന്നത്‌.

publive-image

ഇത് ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലാ ആശുപത്രിയുടെ ( Sadar Hospital) അവസ്ഥയാണ്. ചിത്രങ്ങളില്‍ കാണുന്നതാണ്‌ സര്‍ജിക്കല്‍ വാര്‍ഡ്‌. അതായത് ഓപ്പറേഷന്‍ കഴിഞ്ഞതും , പൊള്ളലേല്‍ക്കുന്നതുമായ രോഗികളെ ശിശ്രൂശിക്കുന്ന വാര്‍ഡ്‌. നായകള്‍ മൂലം രോഗികള്‍ക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ അധികമാണ്.

ആശുപത്രി വാതിലുകള്‍ സുരക്ഷിതമല്ല. വാര്‍ഡിലെ അറ്റെന്‍ഡര്‍ രാത്രിയായാല്‍ മുങ്ങുകയാണ് സ്ഥിരം പതിവ്. മുസഫര്‍പൂര്‍ നഗരത്തില്‍ നായ ശല്യം രൂക്ഷമാണ്. ദിവസം നായകളുടെ കടിയേറ്റ് 60 പേരെങ്കിലും ശരാശരി ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.

publive-image

ആശുപത്രിയുടെ ദുര്‍ദശ കേട്ടറിഞ്ഞ ജില്ലാ കലക്ടര്‍ ധര്‍മേന്ദ്ര സിംഗ് സദര്‍ ആശുപത്രി സന്ദര്‍ശിക്കുകയും ആശുപത്രിയുടെ OPD യിലും വാര്‍ഡുകളിലും അനേകം പോരായ്മകളും , കുറവുകളും കണ്ടെത്തുകയുണ്ടായി.മെനു അനുസരിച്ചുള്ള ആഹാരം രോഗികള്‍ക്ക് കൊടുക്കുന്നില്ല, ബെഡ് ഷീറ്റുകള്‍ ദിവസവും മാറുന്നില്ല , ജോലിക്കാരുടെ കൃത്യതയില്ലായ്മ , ശുചിത്വമില്ലായ്മ ഇതൊക്കെ അദ്ദേഹം നേരിട്ട് കണ്ടു ബോദ്ധ്യപ്പെട്ടു.

വാര്‍ഡുകളില്‍ നായകളും , മറ്റു മൃഗങ്ങളും കയറുന്നതിനെപ്പറ്റി അദ്ദേഹം ആളുകളോട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു... വാര്‍ഡ് അറ്റെന്‍ഡര്‍ , സെക്യൂരിറ്റി , ഹോസ്പ്പിറ്റല്‍ സൂപ്രണ്ട് എന്നിവര്‍ക്ക് ഈ വിഷയങ്ങളില്‍ വേണ്ട മുന്‍കരുതല്‍ കൈക്കൊള്ളാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കൂടാതെ ആശുപത്രിയുടെ സുരക്ഷയ്കായി മതിലും വാതിലുമെല്ലാം ബലപ്പെടുത്താന്‍ കരാറുകാരന് നിര്‍ദ്ദേശവും നല്‍കുകയുണ്ടായി.

publive-image

കളക്ടറുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കപ്പെടുന്നുവോ എന്നാണ് ഇനി അറിയേണ്ടത്. കാരണം ഇതൊക്കെ ചെയ്യാന്‍ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥരും അധികൃതരും തന്നെയാണ് ഈ കൃത്യ നിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതും..

Hospital
Advertisment