Advertisment

സങ്കടമടക്കാനാവാതെ ദീപിക പൊട്ടിക്കരഞ്ഞു; ഷാരൂഖ് ഓടിയെത്തി ആ കണ്ണീര്‍ തുടച്ചു

author-image
ഫിലിം ഡസ്ക്
New Update

ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന ബാത്തേയ്ന്‍ വിത്ത് ബാദ്ഷാ എന്ന ഷോയ്ക്കിടെ സങ്കടമടക്കാനാവാതെ ദീപിക പൊട്ടിക്കരഞ്ഞു. ഷാരൂഖ് ഓടിയെത്തി ദീപികയുടെ കണ്ണീര്‍ തുടച്ചു. ദീപിക കരഞ്ഞത് പദ്മാവതിയെ ഓര്‍ത്തല്ല. തനിക്ക് അമ്മ ഉജ്വല എഴുതിയ കത്ത് ഷാരൂഖ് ഷോയ്ക്കിടെ വായിച്ചതാണ് ദീപികയെ വികാരാധീനയാക്കിയത്.

publive-image

ദീപികയുടെ കുട്ടിക്കാലം ഓര്‍ത്തെടുത്ത അമ്മ, മകള്‍ ബോളിവുഡില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ അഭിമാനമുണ്ടെന്നും തന്റെ ജീവിതത്തിലെ സ്വകാര്യത കാത്തുപോരുന്നതുമെല്ലാം കത്തില്‍ എഴുതിയിരുന്നു. ഇത് ഷാരൂഖ് വായിക്കുമ്പോഴാണ് ദീപിക പൊട്ടിക്കരഞ്ഞത്. ഉടന്‍ ഷാരൂഖ് ഒാടിയെത്തില്‍ താരത്തിന്റെ കണ്ണീര്‍ തുടച്ചു. ഒരു പുഞ്ചിരിയോടെയാണ് ദീപിക പിന്നീട് ഷോയിലേയ്ക്ക് തിരിച്ചുവന്നത്.

Advertisment