Advertisment

സവര്‍ണ്ണ ബോധത്തിന്റെ നെറികെട്ട രാഷ്ട്രീയമാണ്‌ കത്വവ സംഭവം: സംസ്‌കൃതി.

author-image
admin
New Update

റിയാദ്‌. സവര്‍ണ്ണ ബോധത്തിന്റെ നീതീകരിക്കാന്‍ കഴിയാത്ത നെറികെട്ട രാഷ്ട്രീയ മുഖമാണ്‌ സംഘപരിവാര്‍ സ്വീകരിക്കുന്നതെന്നും ഇതിന്റെ പ്രകടമായ ഉദാഹരണമാണ്‌ കത്വവ സംഭവമെന്നും റിയാദ്‌ മലപ്പുറം ജില്ലാ കെ.എം.സി.സി. സംസ്‌കൃതി സംഘടിപ്പിച്ച നീതിപക്ഷ സംഗമം അഭിപ്രായപ്പെട്ടു.

Advertisment

publive-image

റിയാദ്‌ മലപ്പുറം ജില്ല കെഎംസിസി സംസ്‌കൃതി സംഘടിപ്പിച്ച നീതി പക്ഷ സംഗമം ഇബ്രാഹിം സുബ്‌ഹാന്‍ ഉത്‌ഘാടനം ചെയ്യുന്നു.

ഭാരതത്തിന്‌ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ തലകുനിക്കേണ്ടി വന്നത്‌ ലജ്ജാകരമാണെന്നും മതേതര സമൂഹം ഒരുമിച്ച്‌ നിന്ന്‌ ഫാസിസത്തെ പ്രതിരോധിക്കാന്‍ മുന്നോട്ട്‌ വരണമെന്നും സംഗമം ഉദ്‌ഘാടനം ചെയ്‌ത ഇബ്രാഹിം സുബ്‌ഹാന്‍ ആവശ്യപ്പെട്ടു. സംസ്‌കൃതി ചെയര്‍മാന്‍ അഷ്‌റഫ്‌ കല്‌പകഞ്ചേരി അധ്യക്ഷം വഹിച്ചു.

കുറ്റവാളികകളെ സംരക്ഷിക്കാന്‍ കോടതിയിലും തെരുവിലും ദേശീയ പതാകയുമായി പ്രതിഷേധിക്കുന്ന കാവിയണിഞ്ഞ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ള ഫാസിസ്‌റ്റുകള്‍ നല്‍കുന്ന സന്ദേശം അപകടകരമാണ്‌. ഒരു സമൂഹത്തെ ഭീതിപ്പെടുത്തി ആട്ടിയോടിക്കുവാന്‍ ആസൂത്രണം ചെയ്‌ത കിരാത നടപടി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

എസ്‌.വി.അര്‍ഷുല്‍ അഹമ്മദ്‌, മലപ്പുറം ജില്ലാ ഡി.സി.സി. സെക്രട്ടറി ഹംസ മോങ്ങം, അബ്ദുള്ള വല്ലാഞ്ചിറ, മുജീബ്‌ ഇരുമ്പുഴി, അസ്‌ലം അടക്കാത്തോട്‌, സത്താര്‍ താമരത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. അനീര്‍ ബാബു, മുനീര്‍ വാഴക്കാട്‌, അസീസ്‌ വെങ്കിട്ട, അബ്ദുസ്സമദ്‌ കൊടിഞ്ഞി, ശുഹൈബ്‌ പനങ്ങാങ്ങര, ഷൗക്കത്ത്‌ കടമ്പോട്ട്‌, ഹമീദ്‌ ക്ലാരി, സിദ്ധീഖ്‌ തുവ്വൂര്‍, അഷ്‌റഫ്‌ മോയന്‍, യൂനസ്‌ കൈതക്കോടന്‍, ലത്തീഫ്‌ താനാളൂര്‍, അബ്ദു എടപ്പറ്റ, അബ്ദുല്‍ കലാം മാട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ഷാഫി ചിറ്റത്തുപാറ സ്വാഗതവും, ഷാഫി മാസ്‌റ്റര്‍ കരുവാരകുണ്ട്‌ നന്ദിയും പറഞ്ഞു.

 

Advertisment