Advertisment

സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഊര്‍ജ്ജിതം

author-image
admin
New Update

ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകളും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ എഞ്ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ യൂണിറ്റുകളും രണ്ട് എ.എന്‍ 32 വിമാനത്തിലും ഒരു ഐ.എല്‍ 76 വിമാനത്തിലുമായി (ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനം) പത്തനന്തിട്ട ആലപ്പുഴ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ജോഥ്പൂര്‍, ഭോപാല്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സേനകള്‍ എത്തിക്കൊണ്ടിരിക്കുന്നു.

മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദ്ദിഷ്ട ജില്ലാ കണ്ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. മാത്രവുമല്ല സഹായം വേണ്ട ലൊക്കേഷന്‍ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട ജില്ലാ വാട്‌സ് ആപ്പ് നമ്പറുകളില്‍ അയച്ചുകൊടുക്കാവുന്നതും ആണ്.

-Kerala State Disaster Management Authority - KSDMA

No automatic alt text available.
Advertisment