Advertisment

121 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിലെ വെള്ളച്ചാട്ടം....! കാരണം അറിയാതെ നാട്ടുകാര്‍

New Update

ചൈന: അത്ഭുതമായി കെട്ടിടത്തില്‍ സൃഷ്ടിച്ച മനുഷ്യനിര്‍മിതമായ ആദ്യത്തെ വെള്ളച്ചാട്ടം. ചൈനയിലെ ഗുയിയാംഗ് നഗരത്തിലാണ് സംഭവം. ഇവിടെ നിര്‍മിച്ചിരിക്കുന്ന ലൈബിയന്‍ ഇന്റര്‍നാഷണല്‍ പ്ലാസ സ്‌കൈസ്‌ക്രാപ്പര്‍ എന്നു പേരുള്ള കെട്ടിടത്തിലാണ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്.

Advertisment

publive-image

ഏകദേശം 354 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മനുഷ്യനിര്‍മിതമായ ലോകത്തിലെ ഏറ്റവും ഉയരമേറിയ വെള്ളച്ചാട്ടം എന്ന ബഹുമതി സ്വന്തമാക്കിയിട്ടുണ്ട്. ശക്തിയേറിയ പമ്പുകളുടെ സഹായത്തോടെയാണ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിക്കടിയില്‍ നിര്‍മിച്ചിരിക്കുന്ന നാലു ഭീമന്‍ സംഭരണികളിലാണ് ഈ വെള്ളച്ചാട്ടത്തിനുള്ള വെള്ളം സംരക്ഷിച്ചിരിക്കുന്നത്.

ഈ വെള്ളച്ചാട്ടം ആരംഭിച്ചപ്പോള്‍ കെട്ടിടത്തിലെ പൈപ്പുകള്‍ തകര്‍ന്നതാണ് ഈ വെള്ളം വരുവാനുള്ള കാരണമെന്നാണ് പ്രദേശവാസികള്‍ വിചാരിച്ചത്. ഈ അത്ഭുതത്തെ വിമര്‍ശിക്കുന്നവരും നിരവധിയുണ്ട്. എന്തിനാണ് വെള്ളം വെറുതെ പാഴാക്കി കളയുകയാണെന്നാണ് ഇവരുടെ വാദം.

publive-image

വെള്ളം കെട്ടിടത്തിനു മുകളിലേക്കു എത്തിക്കുവാന്‍ ഉപയോഗിക്കുന്നത് നാല് 185 കിലോവാട്ട് പമ്പുകളാണ്. ഇതിനായി മാത്രം മണിക്കൂറില്‍ 800 യുവാന്‍ ചിലവാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രത്യേക അവസരങ്ങളില്‍ പത്ത് മുതല്‍ ഇരുപത് മിനിട്ട് സമയത്തേക്കു മാത്രമാണ് ഈ വെള്ളച്ചാട്ടം പ്രവര്‍ത്തിപ്പിക്കുകയുള്ളുവെന്നും അവര്‍ അറിയിച്ചു.

publive-image

121 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന ലൈബിയന്‍ ഇന്റര്‍നാഷണല്‍ പ്ലാസ സ്‌കൈസ്‌ക്രാപ്പറില്‍ ഹോട്ടല്‍, ഷോപ്പിംഗ് മാള്‍, ഓഫീസുകള്‍ എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്

Advertisment