സ്ത്രീകള്‍ കാലില്‍ സ്വര്‍ണ്ണ പാദസരങ്ങൾ അണിയുന്നത് ദോഷകരം. കാരണം ?

സുഭാഷ് ടി ആര്‍
Friday, February 23, 2018

സ്ത്രീകള്‍ കാലില്‍ സ്വര്‍ണ്ണ പാദസരങ്ങൾ അണിയുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പറയാറ്. പക്ഷെ ഇതാരും അത്ര ഗൌനിക്കാറില്ല. എന്നാല്‍ ഇത് ഏറെ ശ്രദ്ധിക്കേണ്ട കാര്യവും ദൈവ നിന്ദയുമാണെന്നാണ് പഴമക്കാര്‍ പറയുക .

സ്വര്‍ണ്ണം കാലില്‍ അണിയാന്‍ പാടില്ലായെന്ന് നമ്മുടെ മുത്തശ്ശിമാര്‍ പറയാറുണ്ടായിരുന്നു. കാരണം സ്വര്‍ണ്ണം ലക്ഷ്മിയാണ്. ഐശ്വര്യദേവതയായ ലക്ഷ്മിയെ കാലില്‍ ചാര്‍ത്തുക എന്നതിനര്‍ത്ഥം ലക്ഷ്മി ദേവിയെ നിന്ദിക്കുക എന്നാണ്. ലക്ഷ്മി വന്ദനീയയാണ്, പൂജനീയയാണ്.

അത് കഴുത്തില്‍ ചാര്‍ത്താം കാലില്‍ അണിയരുത്. ആചാര്യന്മാരും ഹിന്ദുമത ആചാരാഷ്ടാനങ്ങളും ഇതാണ് അനുശാസിക്കുന്നത്. പണ്ടൊക്കെ എത്ര വലിയ ധനികനായാലും കാലില്‍ സ്വര്‍ണ്ണം അണിയില്ലായിരുന്നു. ഈശ്വര വിശ്വാസി ഒരിക്കലും കാലില്‍ സ്വര്‍ണ്ണമണിയില്ല . അത് അനാചാരമാണ്.

അതേസമയം വെള്ളിയിലും മറ്റു പല ലോഹങ്ങളിലുമുള്ള പാദസ്സരങ്ങള്‍ വിപണിയില്‍ ലഭ്യവുമാണ്. അത്തരം ലോഹങ്ങള്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല.

×