Advertisment

കുവൈറ്റില്‍ 37-കാരനായ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 37-കാരനായ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സാദ് അല്‍ അബ്ദുല്ലയിലെ സ്‌പോണ്‍സറുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുവൈറ്റില്‍ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ആത്മഹത്യാ കേസാണിത്.

മൂന്നു വയസുകാരി മുങ്ങിമരിച്ചു.

അല്‍ അബ്ദാലിയിലെ ഒരു ഫാമില്‍ മൂന്നു വയസുകാരിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വാഹനാപകടത്തില്‍ സിറിയന്‍ യുവാവ് മരിച്ചു

അബു ഹലീഫയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ സിറിയന്‍ യുവാവ് മരിച്ചു. എന്നാല്‍ ഇദ്ദേഹം ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Advertisment