Advertisment

കുമ്മനം രാജശേഖരന്‍ മട്ടന്നൂരില്‍ നടത്തിയ ഗൂഢാലോചനയാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍

New Update

publive-image

Advertisment

കുമ്മനം രാജശേഖരന്‍ മട്ടന്നൂരില്‍ നടത്തിയ ഗൂഢാലോചനയാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. 'ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കേസ് എടുക്കണമെന്നും പി ജയരാജന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം  

മട്ടന്നൂരിലെ അക്രമം

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി,മട്ടന്നൂരിലെ ആർ എസ് എസ് പ്രചാരക് എന്നിവർക്കെതിരെ ഗൂഡാലോചന കുറ്റത്തിന് കേസെടുക്കണം -പി ജയരാജൻ

കണ്ണൂർ ജില്ലയിൽ ആയുധം താഴെ വെക്കാൻ തങ്ങൾ ഒരുക്കമല്ലെന്നു ആർ എസ് എസ് ഒരിക്കൽ കൂടി പ്രഖ്യാപിചിരിക്കുകയാണ്.

അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ഇരിട്ടി ഗവൺമെന്റ് ഹോമിയോ ആശുപത്രിയിലെ ഡോകടർ സുധീറിനെയും സിപിഐ എം പ്രവർത്തകനായ ശ്രീജിത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്.ഇരുവരുടെയും കൈകാലുകൾ മൃഗീയമായി വെട്ടി മുറിച്ചു.

കഴിഞ്ഞ ദിവസം രഹസ്യമായി മട്ടന്നൂരിലെത്തിയ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മട്ടന്നൂർ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ കണ്ണൂർ ജില്ലയിലെ സിപിഐ(എം) പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ തീരുമാനമെടുത്തതായാണ് വിവരം.

അതുകൊണ്ട് തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി,മട്ടന്നൂരിലെ ആർ എസ് എസ് പ്രചാരക് എന്നിവർക്കെതിരെ ഗൂഡാലോചന കുറ്റത്തിന് കേസെടുക്കണം.

ചുവപ്പ് ഭീകരതയെന്ന പ്രചരണത്തിന്റെ മറപിടിച്ച് സിപിഐ(എം) പ്രവർത്തകരെ സംഘപരിവാരം വ്യാപകമായി ആക്രമിക്കുകയാണ്.ആർ എസ് എസ് നടത്തുന്ന ഇത്തരം ഭീകര അക്രമണങ്ങളെ കോൺഗ്രസ്സും മറ്റും അപലപിക്കാൻ പോലും തയ്യാറാകുന്നില്ല എന്നത് ഗൗരവത്തോടെ കാണണം.

കണ്ണൂരിന്റെ സമാധാനം തകർക്കുന്ന സംഘപരിവാർ അക്രമികളെ ഒറ്റപ്പെടുത്താൻ മുഴുവൻ ജനാധിപത്യ വിശ്വസികളോടും അഭ്യര്ഥിക്കുകയാണ്.

 

Advertisment