Advertisment

വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; അയല്‍വാസികളായ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; സംഭവം കൊടുവള്ളിയില്‍

New Update

കോഴിക്കോട്ട് കൊടുവള്ളിയില്‍ മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അയല്‍വാസികളായ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കുന്നത്. കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പന്നൂരിലാണ് സംഭവം.

Advertisment

publive-image

ജനുവരി 30നാണ് പീഡനം നടന്നത്. സംഭവത്തില്‍ മാനസികമായി തകര്‍ന്ന യുവതി പിന്നീടാണ് വിവരം ഭര്‍ത്താവിനോട് പറയുന്നത്. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ച്ച കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരിസരവാസികള്‍ തന്നെയാണ് തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നും ഒരു രാത്രി മുഴുവന്‍ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ പരാതി ലഭിച്ചിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും പൊലീസ് ഒളിച്ചുകളിക്കുന്നതായാണ് ബന്ധുക്കളുടെ ആരോപണം. പരാതി ലഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് പോലീസ് യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

Advertisment