Advertisment

മുറിച്ച കാലുകളുമായി എവറസ്റ്റ് കൊടിമുടി കീഴടക്കിയ അരുണിമ സിന്‍ഹയെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത് സാരി ധരിക്കാത്തതിന്‍റെ പേരിലെന്ന് ക്ഷേത്രം അധികൃതര്‍

New Update

publive-image

Advertisment

ഡല്‍ഹി :മുറിച്ച കാലുകളുമായി എവറസ്റ്റ് കൊടിമുടി കീഴടക്കിയ അരുണിമ സിന്‍ഹയെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത് സാരി ധരിക്കാത്തതിന്‍റെ പേരിലെന്ന് ക്ഷേത്രം അധികൃതര്‍. മഹാകള്‍ ക്ഷേത്രത്തില്‍ വെച്ച് തന്‍റെ അംഗവൈകല്യത്തെ ചിലര്‍ പരിഹസിച്ചുവെന്ന് കഴിഞ്ഞ ദിവസം അരുണിമ സിന്‍ഹ ആരോപിച്ചിരുന്നു. സംസ്ഥാന വനിത ശിശുവികസന മന്ത്രി ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനുത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ന്യായീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.

മുന്‍ ദേശീയ വോളിബാള്‍ ടീമംഗമായ അരുണിമയ്ക്ക് ഗുണ്ടകൾ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടാണ് കാല്‍ നഷ്ടപെടുന്നത്. അതിനു ശേഷമാണ് അവര്‍ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി ചരിത്രത്തില്‍ ഇടം നേടുന്നതും.

എന്നാല്‍ ക്ഷേത്രത്തില്‍ വെച്ച് തനിക്കുണ്ടായ അനുഭവം എവറസ്റ്റ് കീഴടക്കിയതിനേക്കാല്‍ ദുഷ്‌കരവും വേദനിപ്പിക്കുന്നതുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ രാവിലത്തെ ഭസ്മ ആരതി സമയയത്ത് സ്ത്രീകളെ സാരിയുടുത്തും പുരുഷന്‍മാരെ മുണ്ടുടുത്തും മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂ എന്നതാണ് ക്ഷേത്ര നിയമമെന്ന് ക്ഷേത്ര ഭരണാധികാരി അവ്‌ധേഷ് ശര്‍മ്മ അറിയിച്ചുട്രാക്ക് സ്യൂട്ട് ധരിച്ചു കൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന അരുണിമയുടെ സിസിടിവി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അധികതരുടെ പ്രതിരോധം. 'ഭസ്മ ആരതി സമയത്ത് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടിയിരുന്നെന്നും അത് അരുണിമ ചെയ്തിരുന്നില്ലെന്നും ക്ഷേത്ര ചുമതലയുള്ളവര്‍ പറയുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ രാവിലെ 4.30ന് ട്രാക്ക് സ്യൂട്ടിട്ട് വന്നതാണ് പ്രവേശനം നിഷേധിക്കാന്‍ കാരണം', അധികൃതര്‍ പറയുന്നു.

എന്നാല്‍ അതേ സിസിടിവിയില്‍ ജീന്‍സിട്ട് അകത്ത് പ്രവേശിക്കുന്ന പുരുഷനെ ദൃശ്യങ്ങളില്‍ കാണാമെന്ന് അരുണിമ ചൂണ്ടിക്കകാട്ടി. എന്തു കൊണ്ട് എന്നോട് മാത്രം ഇങ്ങനെ ചെയ്‌തെന്നും ഞാന്‍ വിഗലാംഗയായതു കൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നും അരുണിമ ആരോപിച്ചു.

Advertisment