Advertisment

വാഹനം മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു; കാഴ്ചക്കാരായി പോലീസ്; പ്രതിഷേധം ഇരമ്പുന്നു

New Update

മണിപ്പൂര്‍: വാഹന മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു. പോലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് ജനക്കൂട്ടം നിയമം കൈയ്യിലെടുത്തത്. അതേസമയം, ദൃശ്യങ്ങള്‍ പുറത്തായത്തോടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

Advertisment

publive-image

മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. 26കാരനായ ഫാറൂഖ് ഖാനാണ് കൊല്ലപ്പെട്ടത്. ഇയാളെ ജനങ്ങള്‍ കൈയ്യേറ്റം ചെയ്യുമ്പോള്‍ നോക്കി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ പുറത്താവുകയായിരുന്നു.

വ്യാഴാഴ്ച സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യവെയാണ് ഫാറൂഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി തല്ലിയത്. ഫാറൂഖ് സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. ഫാറൂഖിനോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അവശനയായ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുdelത്തിട്ടുണ്ട്.

Advertisment