Advertisment

'ജോലി ഉപേക്ഷിക്കുക അല്ലെങ്കില്‍ മരിക്കുക' സന്ദേശം വന്നതിനു പിന്നാലെ കശ്മീരില്‍ നാല് പോലീസുകാരെ ഹിസ്ബുള്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സംശയം

New Update

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാല് പോലീസുകാരെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സംശയം. ഇവരില്‍ മൂന്ന് പേര്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാണ്. ഷോപ്പിയാനില്‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഫര്‍ദോസ് അഹമ്മദ് കുചെ, കുല്‍ദീപ് സിംഗ്, നിസാര്‍ അഹമ്മദ് ദോബി, ഫയാസ് അഹമ്മദ് ഭട്ട് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

Advertisment

publive-image

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസിലും സുരക്ഷാ വിഭാഗത്തിലുമുള്ള ജീവനക്കാരോട് നാലു ദിവസത്തിനകം ജോലി രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറെടുത്തുകൊള്ളൂ എന്നും മുജാഹിദ്ദീന്റെ സന്ദേശം കഴിഞ്ഞ ദിവസം വന്നിരുന്നു. തട്ടിക്കൊണ്ടുപോയവരുടെ ചിത്രമടങ്ങുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ഹിസ്ബുള്‍ പുറത്തുവിട്ടിരുന്നു. അതില്‍ ഹിസ്ബുളിന്റെ ബാനറുമുണ്ട്. വീഡിയോയിലെ ശബ്ദം സംഘടനയുടെ വക്താവ് ഇഉമര്‍ ഇബ്ന്‍ ഖൈതാബിന്റെതാണെന്ന് കരുതുന്നു. സംഘടനയിലെ അംഗങ്ങള്‍ പ്രദേശവാസികള്‍ തന്നെയാണെന്നും പോലീസുകാരുടെ കുടുംബങ്ങള്‍ക്കും സുരക്ഷാസേനയ്ക്കുമായി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ഹിസ്ബുള്‍ മുജാഹീദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നെയ്കൂ പുറത്തുവിട്ട ഓഡിയോ €ിപ്പില്‍ അവരുടെ ശത്രു ഇന്ത്യയാണെന്നും കശ്മീരിലെ പോലീസുകാര്‍ 'ഇന്ത്യയുടെ ഗൂഢാലോചനയുടെ ഇര'കളാണെന്നും ശബ്ദരേഖയില്‍ പറയുന്നു.

കഴിഞ്ഞ മാസം ഷോപ്പിയാന്‍, കുല്‍ഗം, അനന്ത്‌നാഗ്, അവന്തിപോറ എന്നിവിടങ്ങളില്‍ നിന്നായി പോലീസുകാരും അവരുടെ കുടുംബാംഗങ്ങളുമടക്കം എട്ടുപേരെ കാണാതായിരുന്നു. ഹിസ്ബുള്‍ തലവന്‍ സെയ്ദ് സലാലുദീന്റെ മകനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തതിന്റെ പിന്നാലെയാണ് സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണം തീവ്രവാദികള്‍ അഴിച്ചുവിടുന്നത്.

Advertisment