Advertisment

"ഉടലല്ല പെണ്ണിന് തലയാണ് പ്രധാനം”.വ്യത്യസ്ത വാദവുമായി ഷീബ രാമചന്ദ്രന്‍.

author-image
admin
Updated On
New Update

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചു ആളുകള്‍ രംഗത്തിവന്നിരിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്തും ഒരു ചെറിയ കുറിപ്പോടെ അര്‍ത്ഥവത്തായ നിരീക്ഷണം നടത്തിയിരിക്കുകയാണ് “ഉടലല്ല പെണ്ണിന് തലയാണ് പ്രധാനം” എന്ന വ്യത്യസ്ത വാദവുമായി ഷീബ രാമചന്ദ്രൻ - എല്ലാവരും ഞങ്ങൾ ഫെമിനിസ്റ്റുകൾ എന്ന് മുറവിളി കൂട്ടുമ്പോൾ ഞാൻ ഫെമിനിസ്റ്റ് അല്ല നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആണ് എന്ന മഹിളാ കോൺഗ്രസ് നേതാവ് ഷീബാ രാമ ചന്ദ്രൻ്റെ എഫ് ബി പോസ്റ്റ് വർത്തമാനകാല ഫെമിനിസ്റ്റ് കാഴ്ച.കൾക്കിടയിൽ വേറിട്ടു നിൽക്കുന്നു..

Advertisment

publive-image

ഷീബാ രാമചന്ദ്രന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ഞാനൊരു ഫെമിനിസ്റ്റല്ല.ഞാനൊരു തനി നാട്ടിൻ പുറത്തുകാരിയാണ്. ഉടലിൽ എന്ത് എന്നതിനേക്കാൾ - തലയിൽ എന്ത് എന്നതിൽ പ്രാധാന്യം കൊടുക്കുന്ന ഒരു സാധാരണക്കാരി.

ഞാനൊരു ആൺ വിരോധിയല്ല. സ്ത്രീ പുരുഷ സമത്വം ഇഷ്ടപ്പെടുന്നു എന്നാൽ അതിനായി മുറവിളി കൂട്ടാറില്ല. പുരുഷന്മാരെ ശത്രുവായി കാണാറില്ല. അവരെ സഹോദര തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കോൺഗ്രസിനകത്തെ നെഹ്റുവിയൻ സോഷ്യലിസ്റ്റായ ഒരു തിരുത്തൽവാദി മാത്രം.

ഞാനൊരു നിരീശ്വരവാദിയല്ല - എന്നാൽ സഹോദരൻ്റെ ആരാധനാലയം തകർത്ത് കോടികൾ മുടക്കി ആരാധനാലയവും പ്രതിമകളും ഉണ്ടാക്കുന്ന മതത്തേയും രാഷ്ട്രീയത്തേയും എതിർക്കുന്ന വിശ്വാസിയായ ഹിന്ദുവാണ് -

കുളി കഴിഞ്ഞ് മാറി ഉടുക്കാൻ ഉടുതുണിക്ക് മറുതുണിയില്ലാത്ത ഇന്ത്യയിലെ വിശക്കുന്ന വയറുള്ള ലക്ഷക്കണക്കിന് ദരിദ്ര നാരായണന്മാരുടെ വിശപ്പു മാറ്റുന്നതാണ് ഏറ്റവും വലിയ ആരാധന എന്ന് വിശ്വസിക്കുന്ന ഒരു തനി നാട്ടിൻ പുറത്തുകാരി.

തീർത്തും അരിസ്റ്റോക്രാറ്റിക്ക് ആയ ഒരു നായർ തറവാട്ടിൽ ജനിച്ച് വളർന്നതു കൊണ്ടാണോ എന്നറിയില്ല വീട്ടിലെല്ലാവരും കുടുംബത്തിലെ പുരുഷന്മാരെ ഒത്തിരി സ്നേഹത്തോടെയും അതിലേറെ ആദരവോടെയും നോക്കിക്കാണുന്നതു കണ്ടാണ് വളർന്നത്. എന്നു കരുതി സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷന്മാരെ അംഗീകരിക്കാൻ പ്രയാസമാണ്.

സ്ത്രീകളെ അസഭ്യ-അശ്ലീലമായി ചിത്രീകരിക്കുന്ന പുരുഷന്മാരോട് പുച്ഛത്തേക്കാളുപരി സഹതാപം മാത്രം. ചില വിഷയങ്ങളിൽ അതേ നാണയത്തിൽ പ്രതികരിക്കാതെ അത്തരക്കാരോട് ഒരു രോഗിയുടെ ( ഞരമ്പ്) പരിഗണന നൽകി സഹതപിക്കുകയാണ് പതിവ്.

സ്ത്രീയുടെ ഉടലിനെക്കാള്‍ പ്രാധാന്യം തലയ്ക്കാണ്” എന്ന് പെണ്ണെങ്കിലും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഷീബാ രാമചന്ദ്രന്‍ പ്രവാസ ലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരിയും അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയും ആയിരുന്നു. നിരവധി സമകാലിക മത താരതമ്യ വിദ്യാഭ്യാസ ലേഖനങ്ങൾ അവരുടേതായി വെളിച്ചം കണ്ടിട്ടുണ്ട്..

Advertisment