Advertisment

പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളെ കൂട്ടായ പരിശ്രമത്തിലൂടെ രക്ഷിച്ച യുവാക്കള്‍ക്ക് ഒരു നാടിന്റെ അഭിനന്ദനം

New Update

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ നിലയില്ലാ കയത്തില്‍ മുങ്ങിപ്പോകേണ്ടിയിരുന്ന യുവാവിനെ കൂട്ടായ പരിശ്രമത്തിലൂടെ രക്ഷിച്ച് യുവാക്കള്‍ നാട്ടില്‍ ഹീറോകളായി. ഒഴുക്കില്‍പ്പെട്ടയാളെ ഇവര്‍ മരത്തില്‍ കെട്ടിയിട്ടശേഷം അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അഞ്ച് യുവാക്കള്‍ മീന്‍ പിടിക്കാന്‍ വെട്ടൂര്‍ കുന്നൂര്‍ക്കടവില്‍ എത്തിയ സമയത്താണ് വാസുദേവന്‍ എന്നയാള്‍ ഒഴുകിപ്പോകുന്നത് കണ്ടത്.

Advertisment

publive-image

നിലവിളികേട്ട് ഇവര്‍ എത്തിയപ്പോള്‍ വാസുദേവന്‍ ഒരുമരത്തില്‍ പിടിച്ചുകിടന്നു. സുരേഷ് എന്ന യുവാവ് ആദ്യം പുഴയിലേക്ക് ചാടിയിറങ്ങി വാസുദേവനെ സംരക്ഷിച്ചുനിര്‍ത്തി.പിന്നാലെ രാഹുല്‍, മനീഷ്, ശരണ്‍, അമല്‍ എന്നിവരും എത്തി.

വാസുദേവന്റെ പിടി അയയുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തതോടെ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുക സാധ്യമല്ലെന്ന് വന്നു. ഇതോടെ ഇവരില്‍ ഒരാള്‍ സ്വന്തം കൈലി അഴിച്ച് വാസുദേവനെ മരത്തോട് കെട്ടി നിര്‍ത്തി. ഒരാള്‍ കരയിലേക്ക് നീന്തിവന്ന് അഗ്‌നിരക്ഷാസേനയെ അറിയിക്കുകയും ചെയ്തു. വെട്ടൂര്‍ കുന്നൂര്‍കടവിലായിരുന്നു തിങ്കളാഴ്ച വൈകുന്നേരം സംഭവം ഉണ്ടായത്.

Advertisment