Advertisment

കുവൈറ്റില്‍ വ്യാജ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയവര്‍ക്കെതിരെ അന്വേഷണം

New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയവര്‍ക്കെതിരെ അന്വേഷണം പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസിയ്‌ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ അന്വേഷണം .

Advertisment

publive-image

ഇയാള്‍ ഇപ്പോള്‍ കരുതല്‍ തടങ്കലിലാണ്. ഇയാള്‍ക്കെതിരെയുള്ള വിചാരണ ഞായറാഴ്ചയും തുടരും. അമ്പതോളം സ്വദേശികള്‍ വ്യാജ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയതായുള്ള ക്രിമിനല്‍ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള 50 പേര്‍ ഗവണ്‍മെന്റ് , സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി അറസ്റ്റിലായ പ്രവാസിയും വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ സ്വദേശി വനിതകളും ഉള്‍പ്പെടുന്നു.

kuwait kuwait latest
Advertisment