Advertisment

കൊവിഡ് സ്ഥിരീകരിച്ച നഴ്‌സ് വാക്‌സിന്‍ നല്‍കിയത് 72 കുട്ടികള്‍ക്ക്; കുട്ടികളും അവരുടെ ഒപ്പം ഉണ്ടായിരുന്നവരും നിരീക്ഷണത്തില്‍

New Update

publive-image

Advertisment

കൊച്ചി: ശ്രീമൂലനഗരം ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് സ്ഥിരീകരിച്ച നഴ്‌സ് വാക്‌സിന്‍ നല്‍കിയത് 72 കുട്ടികള്‍ക്ക്. മൂന്നു മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വിവിധ വാക്‌സിനേഷനുകള്‍ നല്‍കിയത്.

നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികളും അവരുടെ ഒപ്പം ഉണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. നഴ്‌സിനൊപ്പം പ്രവര്‍ത്തിച്ച ഏഴ് ആശാ വര്‍ക്കര്‍മാര്‍, മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും നിരീക്ഷണത്തിലാണ്.

കുട്ടികള്‍ക്കും അവരുമായി ഇടപഴകിയവര്‍ക്കും കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫയര്‍ഫോഴ്‌സ് അണുനശീകരണം നടത്തിയിട്ടുണ്ട്.

nurse vaccine covid 72 children sreemoolanagaram
Advertisment