Advertisment

കുവൈറ്റില്‍ 75000ത്തോളം പ്രവാസികളുടെ പാര്‍പ്പിടാനുമതി കാലഹരണപ്പെട്ടതായി റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ താമസാനുമതി അവസാനിക്കുന്നത് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. താമസാനുമതി ഓണ്‍ലൈനില്‍ പുതുക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രയോജനപ്പെടുത്താത്തിനെ തുടര്‍ന്നാണ് കുവൈറ്റിന് പുറത്തുള്ള നിരവധി പ്രവാസികളുടെ താമസാനുമതി അവസാനിച്ചത്.

Advertisment

publive-image

ഓണ്‍ലൈന്‍ വഴി റസിഡന്‍സി പുതുക്കാത്തതു മൂലം 75000ത്തോളം പ്രവാസികളുടെ പാര്‍പ്പിടാനുമതിയാണ് ഇത്തരത്തില്‍ കാലഹരണപ്പെട്ടിരിക്കുന്നതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുവൈറ്റിന് പുറത്ത് അകപ്പെട്ട പ്രവാസികളുടെ താമസാനുമതി പുതുക്കുന്നതിന് മാനുഷിക പരമായ വശങ്ങള്‍ കണക്കിലെടുത്ത് ഓണ്‍ലൈന്‍ വഴി റസിഡന്‍സി പുതുക്കാനുള്ള സംവിധാനം ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തുകയായിരുന്നു.

ഈ സംവിധാനം പ്രയോജനപ്പെടുത്തി താമസാനുമതി പുതുക്കേണ്ട ഉത്തരവാദിത്തം പ്രവാസികള്‍ക്കോ അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കോ ഉള്ളതാണ്. എന്നാല്‍ ആരും സംവിധാനം പ്രയോജനപ്പെടുത്തി റസിഡന്‍സി പുതുക്കിയതുമില്ല. ഇതുമൂലമാണ് കുവൈറ്റിന് പുറത്തായിപ്പോയ ആയിരക്കണക്കിന് പ്രവാസികളുടെ പാര്‍പ്പിടാനുമതി റദ്ദാക്കപ്പെട്ടത്.

kuwait kuwait latest
Advertisment