Advertisment

തേടിയെത്തിയ ദുരന്തം; പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ ട്രക്ക് മറിഞ്ഞ് എട്ട് മരണം

New Update

കൗശമ്പി: പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ ട്രക്ക് മറിഞ്ഞ് വീണ് എട്ട് മരണം. ഉത്തര്‍പ്രദേശിലെ കൗശമ്പിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

Advertisment

publive-image

ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മണല്‍ കയറ്റി വന്ന ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച്, നിയന്ത്രണംവിട്ടാണ് കാറിനു മുകളിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്.

അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് സഹായം ഉറപ്പാക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന്ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

up accident
Advertisment